എറണാകുളം ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകരെ വിലക്കി കേന്ദ്രമന്ത്രി സുരേഷ്‌ഗാേപി
Apr 5, 2025, 16:11 IST
ജബൽപൂരിൽ മലയാളി വൈദികരെ ആക്രമിച്ച വിഷയത്തിൽ പ്രതികരണം തേടിയപ്പോഴാണ് മാധ്യമ പ്രവർത്തകരോട് സുരേഷ്‌ഗോപി ആദ്യം ക്ഷുഭിതനായത്
കൊച്ചി : എറണാകുളം ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകരെ വിലക്കി കേന്ദ്രമന്ത്രി സുരേഷ്‌ഗാേപി. കഴിഞ്ഞദിവസം ജബൽപൂർ വിഷയത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് ക്ഷുഭിതനായതിനെക്കുറിച്ച് ഇന്ന് വീണ്ടും മാധ്യമപ്രർത്തകർ ചോദിച്ചപ്പോഴാണ് മാധ്യമങ്ങളെ പുറത്താക്കാൻ സുരേഷ്‌ഗോപി ആവശ്യപ്പെട്ടത്. ചോദ്യങ്ങൾ കേട്ടതായിപ്പോലും നടിക്കാതെ മുറിയിലേക്ക് പോയതിന് പിന്നാലെ മാധ്യമങ്ങളെ പുറത്താക്കാൻ ആവശ്യപ്പെടുകയായിരുന്നു.
tRootC1469263">പുറത്തിറങ്ങുമ്പോൾ ഗസ്റ്റ് ഹൗസിന്റെ വളപ്പിൽ ഒരു മാധ്യമ പ്രവർത്തകരും ഉണ്ടാവരുതെന്ന കർശന നിർദേശം സുരേഷ് ഗോപി നൽകിയിരുന്നു. ജബൽപൂരിൽ മലയാളി വൈദികരെ ആക്രമിച്ച വിഷയത്തിൽ പ്രതികരണം തേടിയപ്പോഴാണ് മാധ്യമ പ്രവർത്തകരോട് സുരേഷ്‌ഗോപി ആദ്യം ക്ഷുഭിതനായത്.
.jpg)


