കാൻഡിൽലൈറ്റ് കണ്‍സേർട്ട്‌സ് കൊച്ചിയിലെത്തുന്നു

Candlelight Concerts Arrive in Kochi
Candlelight Concerts Arrive in Kochi

കൊച്ചി: ലോകപ്രശസ്‌തമായ കാൻഡിൽലൈറ്റ് കണ്‍സേർട്ട്‌സ് ഇതാദ്യമായി കൊച്ചിയിലെത്തുന്നു. 2024 നവംബർ 24നും ഡിസംബർ 21 നും ഫോർ പോയിന്‍റ്‌സ് ബൈ ഷെറാട്ടൺ കൊച്ചി ഇൻഫോപാർക്ക് ഹോട്ടലിലാണ് കാൻഡിൽലൈറ്റ് കണ്‍സേർട്ട്‌സിന്‍റെ സംഗീത പരിപാടി. അമേരിക്കൻ കമ്പനിയായ ഫീവറിന് കീഴിലുള്ള ബ്രാൻഡായ ലൈവ് യുവർ സിറ്റിയാണ് കാൻഡിൽലൈറ്റ് കണ്‍സേർട്ട്‌സിന് തുടക്കം കുറിച്ചത്. 

ലോകത്തെമെമ്പാടുമായുള്ള 150 ലധികം നഗരങ്ങളിൽ സംഗീതസായാഹ്നങ്ങളിലൂടെ വിസ്‌മയം തീർത്ത കാൻഡിൽലൈറ്റ് കണ്‍സേർട്ട്‌സ് അവരുടെ ഏറ്റവും പുതിയതും ആകർഷകവുമായ "ബെസ്റ്റ് മൂവി സൗണ്ട്ട്രാക്ക്‌സ്" പ്രോഗ്രാമാണ് നവംബർ 24 ന് അവതരിപ്പിക്കുന്നത്. വൈകുന്നേരം 5നും 7നും 9നും ഒരു മണിക്കൂർ വീതം ദൈർഘ്യമുള്ള 3 സംഗീത പരിപാടികളുണ്ടാകും.

Candlelight Concerts Arrive in Kochi

മിന്നിത്തിളങ്ങുന്ന മെഴുകുതിരി വെട്ടത്തിൽ  കലാകാരന്‍മാർ ഐക്കണിക് മൂവി ഹിറ്റുകളെ ആകർഷകമായ സിംഫണിക് മാസ്റ്റർപീസുകളാക്കി മാറ്റും. കാലാതീതമായ രചനകൾ സാധാരണ ശ്രോതാക്കൾക്കും സംഗീത പ്രേമികൾക്കും ഒരുപോലെ ആസ്വദിക്കാനാകും വിധമാണ് കാൻഡിൽലൈറ്റ് കണ്‍സേർട്ട്‌സ് അവതരിപ്പിക്കുക.

2024 ഡിസംബർ 21 വൈകുന്നേരം 5ന് "മൊസാർട്ട് ടു ചോപിൻ" എന്ന പ്രോഗ്രാമും അതേ ദിവസം തന്നെ 7നും 9നും "ട്രിബ്യൂട്ട് ടു കോൾഡ്പ്ലേ" എന്ന പ്രോഗ്രാമും ഫോർ പോയിന്‍റ്‌സ് ബൈ ഷെറാട്ടൺ ഹോട്ടലിൽ അവതരിപ്പിക്കും. ഇരു പ്രോഗ്രാമുകള്‍ക്കും ഓരോ മണിക്കൂർ വീതമാണ് ദൈർഘ്യം. സാരംഗി, തബല തുടങ്ങിയ പരമ്പരാഗത ഇന്ത്യൻ വാദ്യോപകരണങ്ങളെ ക്ലാസിക്കൽ ക്രമീകരണങ്ങളുമായി സമന്വയിപ്പിച്ച് സംസ്‌കാരങ്ങളെയും സംഗീത പാരമ്പര്യങ്ങളെയും ബന്ധിപ്പിക്കുന്നതാകും ഈ പ്രകടനങ്ങള്‍.

പാരീസിലെ ചരിത്രപരമായ കണ്‍സേർട്ട് ഹാളുകൾ മുതൽ ന്യൂയോർക്കിലെ ആധുനിക സംഗീത കേന്ദ്രങ്ങൾ വരെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് മാസ്‌മരിക സംഗീതം പകർന്ന് കൊടുത്തിട്ടുണ്ട് കാൻഡിൽലൈറ്റ് കണ്‍സേർട്ട്‌സ്.

Tags