സംഗീത പരിപാടികൾ യാത്രകളെ സ്വാധീനിക്കുന്നുവെന്ന് എയർബിഎൻബി സർവ്വേ
കൊച്ചി - ഇന്ത്യയിലെ ചെറുപ്പക്കാർക്കിടയിൽ അവരുടെ യാത്രകളെ നിർണ്ണയിക്കുന്ന ഒരു ഘടകമായി സംഗീത പരിപാടികൾ ഉയർന്നുവരുന്നതായി എയർബിഎൻബി സർവ്വേ. 'എയർബിഎൻബി എക്സ്പീരിയൻസ് ലെഡ് ട്രാവൽ ഇൻസൈറ്റ്സ്' എന്ന സർവ്വേ പ്രകാരം ഈ വർഷം ജെൻ സീ യാത്രക്കാരിൽ 62 ശതമാനം പേരും കൺസെർട്ടുകൾക്കും സംഗീതപരിപാടികൾക്കുമായി യാത്ര ചെയ്യാൻ പദ്ധതിയിടുന്നുവെന്ന് പറയുന്നു. സർവേയിൽ പങ്കെടുത്ത 76 ശതമാനം പേരും സംഗീത പരിപാടിക്കായി പുതിയൊരു നഗരം ആദ്യമായി സന്ദർശിച്ചവരാണ്.
tRootC1469263">യുവസഞ്ചാരികളിൽ പത്തിൽ ആറ് പേരും തങ്ങളുടെ പ്രതിമാസ വരുമാനത്തിന്റെ 21 മുതൽ 40 ശതമാനം വരെ ഇത്തരം സംഗീതയാത്രകൾക്കും അനുഭവങ്ങൾക്കുമായി നീക്കിവയ്ക്കാൻ തയ്യാറാണ്. പുതു തലമുറയിലെ 1,102 ഓളം യുവാക്കളാണ് സർവ്വേയിൽ പങ്കെടുത്തത്. സംഗീത പരിപാടികളിലും സംഗീതാഘോഷങ്ങളിലും വർദ്ധിച്ചുവരുന്ന താൽപ്പര്യം പുതിയൊരു തരം സഞ്ചാര സമൂഹം ഉയർന്നുവരുന്നതിന് വഴിയൊരുക്കിയിട്ടുണ്ടെന്ന് എയർബിഎൻബിയുടെ ഇന്ത്യ, തെക്കുകിഴക്കൻ ഏഷ്യ കൺട്രി ഹെഡ് അമൻപ്രീത് ബജാജ് പറഞ്ഞു.
ലൊല്ലാപലൂസ ഇന്ത്യ പോലുള്ള ബൃഹത് ഫോർമാറ്റ് സംഗീതോത്സവങ്ങളുടെ വർദ്ധിച്ചുവരുന്ന ജനപ്രീതി സാംസ്‌കാരികമായ ഈ മാറ്റത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
.jpg)


