മാട്രിമോണി സൈറ്റുകൾ വഴി 59-കാരിയെ പരിചയപ്പെട്ട് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസ് : പ്രതി അറസ്റ്റിൽ

arrest

കൊച്ചി : മാട്രിമോണി സൈറ്റുകൾ വഴി 59-കാരിയെ പരിചയപ്പെട്ട് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കാസർകോട് സ്വദേശി സന്തോഷ് ജോസ് (58) ആണ് പിടിയിലായത്. കൊച്ചിയിലെ ലോഡ്ജിലെത്തിച്ചാണ് ഇയാൾ പീഡനം നടത്തിയത്.

മാട്രിമോണി വഴി സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുകയും വിവാഹവാഗ്ദാനം നൽകി നൽകി പീഡിപ്പിക്കുന്നതാണ് ഇയാളുടെ രീതി. ആലപ്പുഴ സ്വദേശിനിയായ 59-കാരിയുടെ പരാതിയിലാണ് എറണാകുളം നോർത്ത് പോലീസ് നടപടിയെടുത്തത്. ഇയാൾക്കെതിരെ മുൻപും സമാനമായ നിരവധി പീഡന പരാതികളും വഞ്ചനാ കേസുകളും നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. നോർത്ത് ഇൻസ്പെക്ടർ അനൂപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags