മങ്ങാട് മഹല്ല് കമ്മിറ്റി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വ്യാജ വോട്ടർ ലിസ്റ്റുണ്ടാക്കിയെന്ന് സുന്നി മഹല്ല് ഫെഡറേഷൻ ഭാരവാഹികൾ

google news
hhgj

കണ്ണൂർ: കേരള വഖഫ് ബോർഡ് ഈ വരുന്ന 20 ന് പ്രഖ്യാപിച്ച മാങ്ങാട് മഹല്ല് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വഖഫ് ബോർഡ് നിയമിച്ച മുതവല്ലിയുടെ നേതൃത്വത്തിൽ ഗൃഢ ശ്രമങ്ങൾ നടത്തിവരികയാണെന്ന് സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
തൊട്ടടുത്ത മഹല്ലുകളായ കീച്ചേരി, ഐക്കാം ഭാഗം മഹല്ലുകളിലെ 112 പേരെ വോട്ടർ ലിസ്റ്റിൽ അനധികൃതമായി വോട്ടർ ലിസ്റ്റിൽ തിരുകി കയറ്റുകയായിരുന്നു. ഇതിൽ ഇതര സംസ്ഥാന തൊഴിലാളികൾ വരെ ഉൾപ്പെടുമെന്ന് സുന്നി മഹല്ല് ഫെഡറേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. സർവത്ര ക്രമക്കേടുകളും നിയമ വിരുദ്ധ ലംഘനങ്ങളുമാണ് വോട്ടേഴ്സ് ലിസ്റ്റിലുള്ളത്. ക്രമനമ്പർ പിതാവിന്റെ പേര് ഇത്രമാത്രമേ വോട്ടർ ലിസ്റ്റിലുള്ളു. വ്യവസ്ഥാപിതമായി വീട്ടുപേരും വീട്ടു നമ്പറും സൂക്ഷിക്കുന്ന മാങ്ങാട് മഹല്ല് കമ്മിറ്റിയുടെ മെമ്പർമാരുടെ ലിസ്റ്റ് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഇതിനെതിരെ റിട്ടേണിങ് ഓഫിസർ ക്ക് പരാതി നൽകിയെങ്കിലും അവഗണിച്ചു.

കഴിഞ്ഞ രണ്ടു തവണ തെരഞ്ഞെടുപ്പ് നടന്ന മാങ്ങാട് മദ്രസ മാറ്റി കല്യാശേരി ഗവ.എൽ.പി സ്കൂൾ പോളിങ് സ്റ്റേഷനാക്കി മാറ്റിയത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണെന്നും ഭാരവാഹികൾ ആരോപിച്ചു. വാർത്താ സമ്മേളനത്തിൻ എസ്.എം.എഫ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി എ.കെ അബ്ദുൽ ബാഖി സമസ്ത കണ്ണുർ താലുക്ക് ജനറൽ സെക്രട്ടറി കെ.മുഹമ്മദ് ഷെരീഫ് ബാഖവി, എസ്.എം.എഫ് പുതിയ തെരു മേഖല ജനറൽ സെക്രട്ടറി ഷമീർ പാപ്പിനിശേരി , കെ എം ഷാദുലി ഹാജി മാങ്ങാട് . സി. ബഷീർ മാങ്ങാട് എന്നിവർ പങ്കെടുത്തു.

Tags