ഡിആർഡിഒ അപേക്ഷാ തീയതിയും ഫീസടയ്ക്കാനുള്ള സമയവും നീട്ടി

apply

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ ടെക്നിക്കൽ കേഡർ തസ്തികകളിലേക്കുള്ള അപേക്ഷാ തീയതി നീട്ടി. പുതുക്കിയ വിജ്ഞാപന പ്രകാരം ജനുവരി 11 വരെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഡിആർഡിഒ പുറത്തിറക്കി.

tRootC1469263">

സീനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ്-ബി, ടെക്‌നീഷ്യൻ-എ തസ്തികകളിലേക്ക് സെന്റർ ഫോർ പേഴ്‌സണൽ ടാലന്റ് മാനേജ്‌മെന്റ് (സെപ്റ്റം- ആണ് ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചത്.

സീനിയർ ടെക്‌നിക്കൽഅസിസ്റ്റന്റ്-ബി തസ്തികയിൽ 561 ഒഴിവുകളും ടെക്‌നീഷ്യൻ-എ തസ്തികയിൽ 203 ഉൾപ്പടെ 764 ഒഴിവുകളിലേക്കാണ് വിജ്ഞാപനം (CEPTAM-11 Recruitment 2025) പ്രസിദ്ധീകരിച്ചിരുന്നത്. നേരത്തെ ഇതിന് അപേക്ഷിക്കാനുള്ള അവസാന തീയതിയായി നിശ്ചയിച്ചിരുന്നത് ജനുവരി ഒന്ന് രാത്രി 11.55 ആയിരുന്നു. അത് ഇന്നത്തെ പരസ്യ പ്രകാരം ജനുവരി 11 ന് രാത്രി 11.55 ആക്കി പുതുക്കി നിശ്ചയിച്ചു.

അപേക്ഷാ ഫീസ് നൽക്കേണ്ട അവസാന തീയതി ജനുവരി മൂന്നിൽ നിന്നും ജനുവരി 14 രാത്രി 11.55 മണിവരെ ആക്കി പുതുക്കിയിട്ടുണ്ട്. അപേക്ഷയിൽ തിരുത്തൽ വരുത്താനുള്ള സമയം ജനുവരി നാല് മുതൽ ആറ് വരെ എന്നുള്ളത് ജനുവരി 14 മുതൽ 16 രാത്രി 11.55 വരെ ആക്കിയും തീരുമാനിച്ചിട്ടുണ്ട്.


വിജ്ഞാപന പ്രകാരമുള്ള വിശദാംശങ്ങൾ പ്രകാരം അപേക്ഷ ഓൺലൈൻ മോഡ് വഴി മാത്രമേ സമർപ്പിക്കാവൂ.

സീനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ്-ബി (എസ്ടിഎ-ബി)

ഒഴിവുകളുടെ എണ്ണം- 561

ശമ്പളം – 35400-112400 രൂപ

പ്രായ പരിധി – 18-28

വിദ്യാഭ്യാസ യോഗ്യത- സീനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ്-ബി തസ്തികയിൽ അപേക്ഷിക്കുന്നവർക്ക്‌ സയൻസിൽ ബിരുദം (ബിഎസ്സി) അല്ലെങ്കിൽ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടർ സയൻസ് എന്നി വിഷയങ്ങളിൽ എ ഐ സി ടി ഇ അംഗീകൃത സ്ഥാപനത്തിൽ നിന്ന് മൂന്ന് വർഷത്തെ ഡിപ്ലോമ നേടിയിരിക്കണം. ഏതെങ്കിലും വിഷയത്തിൽ ബാച്ചിലർ ഓഫ് ടെക്‌നോളജി, ബാച്ചിലർ ഓഫ് എൻജിനിയറിങ് ബിരുദം മുതലായവ പോലുള്ള ഉയർന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ നിയമനത്തിന് പരിഗണിക്കുന്നതല്ല.

യോഗ്യതാ മാനദണ്ഡങ്ങൾ, ആവശ്യമായ ഏറ്റവും കുറഞ്ഞ യോഗ്യത, തെരഞ്ഞെടുക്കൽ പ്രക്രിയ, രജിസ്‌ട്രേഷൻ ലിങ്ക്, മറ്റ് പ്രധാന നിർദ്ദേശങ്ങൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.drdo.gov.in സന്ദർശിക്കുക.

Tags