DRDO CEPYAM-11 റിക്രൂട്ട്‌മെൻ്റ് ആരംഭിച്ചു; ഓൺലൈൻ രജിസ്‌ട്രേഷൻ ഇപ്പോൾ ചെയ്യാം!
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO) സെന്റർ ഫോർ പേഴ്‌സണൽ ടാലന്റ് മാനേജ്‌മെന്റ് (CEPTAM) 11-ാമത് റിക്രൂട്ട്‌മെൻ്റിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ ആരംഭിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം ഉപയോഗിച്ച് DRDO-യുടെ ഭാഗമാകാനുള്ള നടപടികൾ ഇപ്പോൾ പൂർത്തിയാക്കാവുന്നതാണ്.
tRootC1469263">സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്-ബി തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെട്ട എഞ്ചിനീയറിംഗ് മേഖലയിൽ ബി.എസ്‌സി ബിരുദമോ അല്ലെങ്കിൽ ഡിപ്ലോമയോ നിർബന്ധമാണ്. ടെക്നീഷ്യൻ-എ തസ്തികയിലേക്ക് അപേക്ഷിക്കാൻ, ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് അഥവാ മെട്രിക്കുലേഷൻ പാസായിരിക്കണം, കൂടാതെ ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ ഈ തസ്തികകളിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂ.
അപേക്ഷാ പ്രക്രിയ
drdo.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക .
ഹോംപേജിൽ DRDO CEPTAM എന്ന ലിങ്ക് തിരഞ്ഞെടുക്കുക.
അപേക്ഷാ ഫോം പൂരിപ്പിക്കുക, ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക, നിശ്ചിത ഫീസ് അടയ്ക്കുക.
അപേക്ഷ സമർപ്പിച്ചതിന് ശേഷം, അത് സൂക്ഷിക്കുക.
.jpg)


