തളിപ്പറമ്പിലെ സാമ്പത്തിക അരാജകത്വത്തിൽഅച്ചടക്ക നടപടി : മാധ്യമങ്ങൾ കളള പ്രചരണം നടത്തുന്നുവെന്ന് സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി

google news
gfj


കണ്ണൂർ: തളിപറമ്പിലെ സി.പി.എം നേതൃത്വത്തിനെതിരെ ഒരു വിഭാഗം മാധ്യമങ്ങൾ കള്ള പ്രചരണം നടത്തുന്നു വെന്ന ആരോപണവുമായി സി.പി.എം ഏരിയാ സെക്രട്ടറി.തളിപ്പറമ്പ് നോര്‍ത്ത് ലോക്കലിലെ പാര്‍ട്ടി സെക്രട്ടറി അടക്കമുള്ള സഖാക്കളുടെ പേരില്‍ സാമ്പത്തിക അരാജകത്വത്തിന്റെ പേരില്‍ നടപടിയെടുത്തു എന്ന വിധത്തില്‍ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തികച്ചും തെറ്റും വാസ്തവ വിരുദ്ധവുമാണെന്ന് സി.പി.എം തളിപറമ്പ് ഏരിയാ സെക്രട്ടറി കെ. സന്തോഷ് വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

ഏതോ ചില കോണുകളില്‍ നിന്നും ബോധപൂര്‍വ്വം മസാലകളും മറ്റും ചേര്‍ത്ത് ചില കുബുദ്ധികളുടെ മനസുഖത്തിനുവേണ്ടി ബഹുജന മനസ്സില്‍ നിറഞ്ഞ് നില്‍ക്കുന്ന സി.പി.എമ്മിന്റെയും പാര്‍ടി സഖാക്കളുടേയും യശസ്സിനെ ഇടിച്ചു താഴ്ത്തുക
എന്ന ലക്ഷ്യം മാത്രം വെച്ചുകൊണ്ട് നടത്തുന്ന കള്ളപ്രചാരവേല മാത്രമാണിതെന്നും, അര്‍ഹിക്കുന്ന അവജ്ഞയോടെ ഇതിനെ തള്ളിക്കളയണ മെന്നും സി.പി.എം തളിപ്പറമ്പ് ഏരിയ കമ്മിറ്റി മുഴുവന്‍  ആളുകളോടും അഭ്യര്‍ത്ഥിക്കുന്നതായി .പാര്‍ട്ടി ഏരിയാ സെക്രട്ടറി കെ. സന്തോഷ്  പ്രസ്താവനയില്‍ അറിയിച്ചു.

Tags