ഡയ്സി അവാര്‍ഡും ടെക്സാസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ക്രിമിനല്‍ ജസ്റ്റിസ് ഔട് സ്റ്റാന്‍ന്‍റിംഗ് എംപ്ലോയി അവാര്‍ഡിനും അര്‍ഹനായ നിര്‍മല്‍രാജ് പിയെ അനുമോദിച്ചു

nimalraj

കണ്ണൂർ :  അമേരിക്കയിലെ - ഡയ്സി അവാര്‍ഡും ടെക്സാസ് സ്റ്റേറ്റ്  ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ക്രിമിനല്‍ ജസ്റ്റിസ് ഔട് സ്റ്റാന്‍ന്‍റിംഗ് എംപ്ലോയി അവാര്‍ഡിനും അര്‍ഹനായ ആദ്യ ഇന്ത്യൻ പൗരനായ നിര്‍മല്‍രാജ് പി യെ കണ്ണൂർ ഗവ: സ്കൂൾ ഓഫ് നേഴ്സിങ്ങിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ  48ലെ സ്നേഹിതര്‍ ആദരിച്ചു. കണ്ണൂര്‍ ഗവഃ സ്ക്കൂള്‍ ഓഫ് നഴ്സിംഗ് പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് .

 നിർമ്മൽ രാജ് ഈ അവാർഡുകൾ നേടുന്ന ആദ്യ ഇന്ത്യൻ പൗരനാണ് തളിപ്പറമ്പിൽ വെച്ച് നടന്ന പ്രസ്തുത പരിപാടിയില്‍ പ്രകശന്‍ മാഷ് അധ്യക്ഷത വഹിച്ചു. ജില്ലാ നേഴ്സിംഗ് ഓഫീസര്‍മാരായ പവിത്രന്‍ പിവി ഫലകവും മഹേശന്‍ പാലങ്ങാടന്‍ പൊന്നാടയും അണിയിച്ചു. അഷറഫ് മലപ്പട്ടം സ്വാഗതവും നേഴ്സിംഗ് ഓഫീസര്‍ മാരായ നിധിന്‍ മാത്യു , ഹേമന്ദ് , രതീഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.  നിര്‍മല്‍ രാജ്  മറുപടി പ്രസംഗം നടത്തി. സാജന്‍ നന്ദിയും പറഞ്ഞു

Share this story