കൂത്തുപറമ്പ് പാച്ചപ്പൊയ്കയില്‍ നഗരസൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച പൂച്ചെടികള്‍ നശിപ്പിച്ച സംഭവം : പൊലിസ് കേസെടുത്തു

google news
ddddd

 
തലശേരി : കൂത്തുപറമ്പിനടുത്തുളള കായലോട്, പാച്ചപ്പൊയ്ക, പാനുണ്ട റോഡില്‍ സ്ഥാപിച്ച അലങ്കാര ചെടികള്‍ നശിപ്പിച്ച കേസിലെ പ്രതിയുടെ സി.സി.ടി.വി ദൃശ്യം പൊലിസിന് ഇന്ന് ലഭിച്ചു. സംഭവത്തില്‍ പിണറായി പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.പാച്ചപൊയ്ക ശ്രീനാരായണ ഗ്രന്ഥാലയം പ്രവര്‍ത്തകരാണ് പിണറായി പൊലിസില്‍ പരാതി നല്‍കിയത്. ഞായറാഴ്ച്ച രാത്രിയാണ് സംഭവം.

2022 ഡിസംബര്‍ 18 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ധര്‍മടം മണ്ഡലത്തിലെ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായുളള  പദ്ധതി ഉദ്ഘാടനം ചെയ്തത്. ഇതിന്റെ ഭാഗമായി സ്ഥാപിച്ച   ചെടിചട്ടികളും പൂച്ചെടികളുമാണ് വ്യാപകമായി നശിപ്പിച്ചത്.  സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ശ്രീനാരായണ ഗ്രന്ഥാലയം പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു.

Tags