നയരൂപീകരണ സമിതികളിൽ സ്ത്രീ പ്രാധാന്യം വേണം: ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ

shanimol

സംസ്ഥാന തലം മുതൽ പഞ്ചായത്ത് തലം വരെയുള്ള നയരൂപീകരണ സമിതികളിൽ സ്ത്രീകൾക്ക് 50% പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ  ഷാനിമോൾ ഉസ്മാൻ. മകൾക്കൊപ്പം പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിൽ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച  പുതുയുഗ വനിതാനയം ഹെർ സമ്മിറ്റ് 2026 ന്റെ സമാപന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കർ.

സ്ത്രീകൾക്കെതിരായ കേസുകളിൽ വർഷങ്ങളോളം വിധി നീണ്ടുപോകാതെ എത്രയും പെട്ടെന്ന് തീർപ്പ് കൽപ്പിക്കുന്നതിനായി പ്രത്യേക സംവിധാനം  ഉണ്ടാകണം. നിയമ സാക്ഷരതയ്ക്ക് പുറമേ ഇന്നത്തെ കാലഘട്ടത്തിന് അനുയോജ്യമായ ഡിജിറ്റൽ സാക്ഷരതയും സ്ത്രീകൾക്ക് ലഭ്യമാക്കണം. തദ്ദേശ സ്ഥാപനങ്ങളിലെ മുൻ വനിത അധ്യക്ഷരെ ഉൾപ്പെടുത്തി കക്ഷിരാഷ്ട്രീയത്തിന് അതീതമായി കൂട്ടായ്മ വിളിച്ചുചേർക്കണമെന്നും ഡെപ്യൂട്ടി സ്പീക്കർ നിർദ്ദേശിച്ചു.
 

Tags