ആദിവാസി ഊരില്‍ യുവതി മരിച്ച സംഭവം ; പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ചു

google news
ssss

പത്തനംതിട്ട : ആദിവാസി ഊരില്‍ യുവതി മരിച്ച സംഭവുമായി ബന്ധപ്പെട്ട് സീതത്തോട് പഞ്ചായത്തിലെ സായിപ്പുംകുഴി കോളനി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.അനിതകുമാരി സന്ദര്‍ശിച്ചു. സീതത്തോട് പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.വിന്‍സന്റ് സേവ്യര്‍ ഉള്‍പ്പെട്ടെ മെഡിക്കല്‍ ടീം ഡി.എം.ഒ-യോടൊപ്പം ഉണ്ടായിരുന്നു.

നിലവില്‍ പനി ഉള്ളവരെ രക്ത പരിശോധന നടത്തി ആശുപത്രിയില്‍ എത്തിച്ച് തുടര്‍ ചികിത്സയ്ക്കുള്ള സൗകര്യം ക്രമീകരിക്കും. കൂടാതെ ഈ പ്രദേശത്ത് വരും ദിവസങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് മെമ്പര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ജനപ്രതിനിധികളും ജില്ലാ മെഡിക്കല്‍ ഓഫീസറോടൊപ്പം സ്ഥലം സന്ദര്‍ശിച്ച് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി.

Tags