പ്രകൃതിക്കായി സൈക്കിള്‍ യാത്ര; പെഡല്‍ഫോഴ്‌സ് കേരള റൈഡിന് തുടക്കം

google news
fgj

തിരുവനന്തപുരം: 'റൈഡ് ഫോര്‍ ഗ്രീനര്‍ ടുമോറോ' എന്ന സന്ദേശവുമായി കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൈക്ലിംഗ് ഗ്രൂപ്പായ പെഡല്‍ഫോഴ്‌സ് പ്രമുഖ വസ്ത്ര ബ്രാന്‍ഡായ വി സ്റ്ററിന്റെ സഹകരണത്തോടെ നടത്തുന്ന കേരള റൈഡിന് തുടക്കം. തിരുവനന്തപുരം പട്ടത്ത് നിന്ന് ആരംഭിച്ച യാത്ര പെഡല്‍ഫോഴ്‌സ് ഫൗണ്ടര്‍ ജോബി രാജു ഫഌഗ് ഓഫ് ചെയ്തു.

കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ പിന്നിട്ട് 28ന് കാസര്‍ഗോഡ് യാത്ര സമാപിക്കും. വിവിധ ജില്ലകളില്‍ നിന്നുള്ള 12 സൈക്ലിസ്റ്റുകളാണ് യാത്രയിലുള്ളത്. രണ്ടാം ദിവസത്തെ യാത്ര വര്‍ക്കല ക്ലിഫില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ ആറിന് പുറപ്പെടും.
 

Tags