തലശേരി സൈദാര്‍പളളിയില്‍ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്ത യുവാവ് റിമാന്‍ഡില്‍

google news
seitharpally

കണ്ണൂര്‍:തലശ്ശേരി സെയ്ദാര്‍ പള്ളിയില്‍ സിപിഎം ഓഫീസിന് നേരെ ആക്രമം നടത്തിയ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍.

സിടി ഉമ്മര്‍ സ്മാരക ബ്രാഞ്ച് കമ്മറ്റി ഓഫീസ് മന്ദിരമാണ് അടിച്ച് തകര്‍ത്തത്. മന്ദിരത്തില്‍ അതിക്രമിച്ച് കയറി കതകും പൂട്ടും തകര്‍ത്ത നിലയിലാണ്. മന്ദിരത്തിനുള്ളിലെ ലൈറ്റ്, കളിക്കാനുള്ള കാരംസം ബോര്‍ഡ് തുടങ്ങിയവയാണ് അടിച്ചു നശിപ്പിച്ചത്.

branch

ഗോപാലപ്പേട്ട തിരുവാണിഭ ഗ വ തി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ബൈത്തുല്‍ ഉമൈബാനില്‍ നഫീലിനെയാണ് തലശേരി മത്സ്യ മാര്‍ക്കറ്റിന് സമീപം വെച്ചു തലശേരി ടൗണ്‍ പൊലിസ് അറസ്റ്റുചെയ്തത്. ഇയാളെ തലശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
 
ദേശാഭിമാനി പത്രവിതരണക്കാരനും ഒരു വാച്ച്മാനുമാണ് വെളളിയാഴ്ച്ച രാവിലെ അഞ്ച് മണിയോടെ ബ്രാഞ്ച് കമ്മിറ്റി ഓഫീസ് അക്രമിക്കുന്നത് നേരില്‍ കണ്ടത്. ഇവരെ കണ്ടയുടനെ അക്രമി ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് ഇവര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു.

അക്രമിയെക്കണ്ടവര്‍ നല്‍കിയ ഏകദേശ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സെയ്ദാര്‍ പള്ളി ബ്രാഞ്ച് സെക്രട്ടറി അബ്ദുള്‍ ഖിലാബ് ആണ് പ്രതിയെപ്പറ്റി സൂചന പൊലീസിന് നല്‍കിയത്. ഒരു തരത്തിലുള്ള പ്രകോപനവുമില്ലാതെയാണ് ആക്രമണമെന്നും അദ്ദേഹം പറഞ്ഞു. സി.പി. എം സംസ്ഥാനകമ്മിറ്റിയംഗം പി.ജയരാജന്‍, തലശേരി ഏരിയാ സെക്രട്ടറി എം.സി രമേശന്‍ തുടങ്ങിയ നേതാക്കള്‍ അക്രമം നടന്ന സൈദാര്‍പളളിയിലെ പാര്‍ട്ടി ഓഫീസ് സന്ദര്‍ശിച്ചു.

Tags