മീനങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 1974-75 എസ്.എസ്.എല്‍.സി ബാച്ചിന്റെ സംഗമം 29ന്

മീനങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 1974-75 എസ്എസ്എല്‍സി ബാച്ചിന്റെ സംഗമം 29ന് നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.48 വര്‍ഷം മുമ്പ് വിദ്യാലയത്തില്‍നിന്നു പഠിച്ചിറങ്ങിയവരുടെ ഒത്തുചേരല്‍ ‘ഓര്‍മച്ചെപ്പ്’ എന്ന പേരിലാണ് നടത്തുന്നതെന്ന് സംഘാടക സമിതി ഭാരവാഹികൾ പറഞ്ഞു.
1974-75 എസ്എസ്എല്‍സി ബാച്ചില്‍ അഞ്ച് ഡിവിഷനുകളിലായി 230 വിദ്യാര്‍ഥികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 20 പേര്‍ മരിച്ചു. ബാക്കിയുള്ളതില്‍ 150 പേരുടെ പങ്കാളിത്തം സംഗമത്തില്‍ ഉണ്ടാകുമെന്നു സംഘാടകര്‍ പറഞ്ഞു. രാവിലെ 10ന് മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്‍ ഉദ്ഘാടനം ചെയ്യും. കലാകായിക പരിപാടികളും വൈകുന്നേരം വരെ നീളുന്ന സംഗമത്തിന്റെ ഭാഗമാണന്ന് സുലോചന രാമകൃഷ്ണന്‍, പി. അബ്ദുള്‍ ജലീല്‍, കെ.എം. രാംകുമാര്‍, സി.എസ്. ബാബു, സാബു കുര്യാക്കോസ്, ടി.കെ. രവീന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.