മാനന്തവാടി ടൗണിലൂടെ കടന്നുപോകുന്ന മലയോര ഹൈവേ നിർമ്മാണ അലംഭാവം : വ്യാപാരികൾ തുടർ പ്രക്ഷോഭത്തിലേക്ക്

google news
ddd

മാനന്തവാടി:മാനന്തവാടി ടൗണിലൂടെ കടന്നുപോകുന്ന മലയോര ഹൈവേ നിർമ്മാണ അലംഭാവം, വ്യാപാരികൾ തുടർ പ്രക്ഷോഭത്തിലേക്ക്, പ്രവൃത്തി ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ആദ്യ ഘട്ടമായി നാളെ (ചൊവ്വാഴ്ച)  രാവിലെ 10 മണിക്ക് ആർ ഡി ഒ ഓഫീസ് പടിക്കൽ ധർണ നടത്തും.  മാസങ്ങളായി ഇഴഞ്ഞുനീങ്ങുന്ന റോഡ് പണി വ്യാപാരികളെയും വിവിധ മേഖലകളിലെ ജീവനക്കാരെയും ടാക്സി ഓട്ടോ തുടങ്ങി സർവ്വ മേഖലകളെയും ബുദ്ധിമുട്ടിലാക്കിയ സാഹചര്യത്തിലാണ് സംഘടന സമരരംഗത്തേക്ക് വന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിലറിയിച്ചു.

മിൽക്ക് സൊസൈറ്റി ഹാളിൽ വെച്ച് വ്യാപാരികൾക്ക് നൽകിയ ഉറപ്പ് ലംഘിക്കപ്പെട്ടിട്ട് മാസങ്ങളായി. വേനൽകാലത്ത്പൊടി ശല്യവും മഴപെയ്താൽ ചെളിക്കളമായും കച്ചവടക്കാരും ജീവനക്കാരും മാസങ്ങളായി അനുഭവിക്കുന്ന പ്രയാസം ചില്ലറയല്ല ഒരു ഭാഗത്ത് കരാറുകാരുടെ കടുത്ത അനാസ്ഥയാണ് പ്രകടമാവുന്നത് മറുഭാഗത്ത് കെഎസ്ഇബി, വാട്ടർ അതോറിറ്റി തുടങ്ങിയവരുടെ നിരുത്തരവാദിത്വവും. ഇനി എന്ന് പ്രവൃത്തി തുടങ്ങുമെന്ന് അധികൃതർക്ക് പറയാൻ കഴിയുന്നില്ല വീണ്ടുംറോഡ് പണി തുടങ്ങുന്നത് വരെ ശക്തമായ പ്രക്ഷോഭ സമര പരിപാടികളുമായി മുന്നോട്ടു പോകാൻ ആണ് സംഘടനാ തീരുമാനം.

നാളെ നടക്കുന്ന സമരത്തിൽ പങ്കെടുക്കാനുള്ള സൗകര്യത്തിനുവേണ്ടി 23ന് ചൊവ്വാഴ്ച 12 മണി വരെ കടകൾ അടച്ചിട്ടു കൊണ്ടാണ് സമരം,, സമരത്തിൽ എല്ലാവരും അണിചേരണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു,. ഈ സമരം നമുക്കും നമ്മുടെ സമൂഹത്തിനും വേണ്ടിയാണ് നമ്മുടെ ടൗണിന് വേണ്ടിയാണ് സമാന ചിന്താഗതിക്കാരായ മുഴുവൻ പേരെയും ഞങ്ങൾ പ്രക്ഷോഭ സമര പരിപാടിയിലേക്ക് ക്ഷണിക്കുകയാണ്   കെ ഉസ്മാൻ , എൻ പി ഷിബി  
പി വി മഹേഷ്, എൻ വി അനിൽകുമാർ, സി.കെ സുജിത്, കെ എക്സ് ജോർജ്, എം കെ ശിഹാബുദ്ദീൻ, ജോൺസൺ ജോൺ, ഇ.എ നാസിർ, കെ ഷാനു  എന്നിവർ പങ്കെടുത്തു.

Tags