തുളിച്ചേരിയിലെ 16 മീറ്റർ വീതിയിലുള്ള റോഡ് നിർമ്മാണം: കോർപറേഷനെതിരെ പ്രക്ഷോഭമാരംഭിക്കുമെന്ന് നാട്ടുകാർ

google news
FDH

കണ്ണൂർ: കണ്ണൂർ കോർപറേഷനിലെ പുഴാതി ഡിവിഷൻ തുളിച്ചേരിയിലൂടെ കടന്നുപോകുന്ന 16 മീറ്റർ വീതിയുള്ള റോഡ് നിർമ്മിക്കുന്നതു കാരണം തങ്ങൾ കുടിയിറക്ക് ഭീഷണിയിലാണെന്ന് പ്രദേശവാസികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഈ പദ്ധതിക്കെതിരെ  കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും  ഇതു കൂടാതെ മെയ് 25 ന് കോർപറേഷൻ സെക്രട്ടറിക്ക്  ഭീമ ഹരജി നൽകുമെന്നും പ്രദേശവാസികൾ അറിയിച്ചു.


പ്രക്ഷോഭമാരംഭിക്കുന്നതിന്റെ ഭാഗമായി എ.കെ.ജി ആശുപത്രി പരിസരത്ത് മെയ് 22 ന് വൈകുന്നേരം അഞ്ചു മണിക്ക് പ്രദേശവാസികൾ ധർണ്ണ നടത്തും.കണ്ണൂർ മുൻസിപ്പൽ കോർപറേഷന്റെ കരട് മാസ്റ്റർ പ്ളാൻ പ്രകാരം തുളിച്ചേരിയിലൂടെഷീൻ ബേക്കറിക്കും എ.കെ.ജി ആശുപത്രിക്കും ഇടയിലൂടെ കക്കാട് ധനലക്ഷ്മി കമ്പിനി വരെയുള്ള അഞ്ചു കിലോമീറ്റർ താഴെ മാത്രമുള്ള റോഡാണ് നിർമ്മിക്കുന്നത്. വീട് നിർമ്മാണത്തിന് അനുമതിക്കായി കോർപറേഷൻ കാര്യാലയത്തിൽ സമീപിച്ചപ്പോഴാണ് 2023 ഏപ്രിലിൽ ആദ്യവാരം  ഇത്തരത്തിൽ 16 മീറ്റർ റോഡു നിർമ്മിക്കുന്നതായി അറിയുന്നത്. കോർപറേഷൻ പദ്ധതി പ്രകാരമാണ് ടൗൺ പ്ളാനിങ് വിഭാഗമാണ് റോഡിന്റെ മാസ്റ്റർ പ്ളാൻ തയ്യാറാക്കിയത്. എന്നാൽ ഈ കാര്യം തങ്ങൾക്ക് അറിയില്ലെന്നാണ് കോർപറേഷൻ കൗൺസിലർമാർ പറയുന്നത്.

2024 ൽ ദേശീയ പാത നിർമ്മാണം പൂർത്തിയായി ഗതാഗതത്തിനായി തുറന്നു കൊടുക്കുന്ന സാഹചര്യത്തിൽ ഇങ്ങനെ ഒരു റോഡിന്റെ ആവശ്യം എന്തിനാണെന്നാണ് പ്രദേശവാസികൾ ചോദിക്കുന്നത് മുക്കാൽ കിലോമീറ്റർ ഇടവിട്ട് നിർമ്മിക്കുന്ന ആറിൽ കൂടുതൽ വീതി കൂടിയ റോഡുകളാണ് കക്കാട് - കുഞ്ഞി പള്ളി റോഡിലേക്ക് എത്തിച്ചേരുന്ന തരത്തിലാണ് റോഡു നിർമ്മിക്കാൻ മാസ്റ്റർ പ്ളാൻ പ്രകാരം നിർമ്മിക്കാൻ ഉദ്ദ്യേശിക്കുന്നത്. നിലവിൽ പുതുതായി പണിയുന്ന ഹൈവേ 2024 ൽ ഗതാഗതത്തിനായി തുറന്നു കൊടുക്കുമ്പോൾ കണ്ണൂർ നഗരത്തിലേക്ക് പ്രവേശിക്കുന്ന ദീർഘ ദൂര വാഹനങ്ങളുടെ എണ്ണം ഗണ്യമായി കുറയുന്ന സാഹചര്യമാണുള്ളത് പുതിയ തെരു മുതൽ തെക്കീ ബസാർ വരെ അഞ്ചു കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ നിന്നും ഏതാണ്ട് മുക്കാൽ കിലോമീറ്റർ ഇടവിട്ട് നിർമ്മിക്കുന്ന ആറിൽ കൂടുതൽ 16 മീറ്റർ വീതിയുള്ള തളാപ്പ് റിങ് റോഡ് നിർമ്മിച്ചാൽ ഇവിടെ യുടെ അൻപതോളം കുടുംബങ്ങൾക്ക് വീടു നഷ്ടപ്പെടുമെന്നും നാട്ടുകാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മിഥുൻ കായക്കൽ, കെ.സി ഹരി മിത്രൻ, സി.കെ സുനിൽകുമാർ , ജാക്വലിൻ ഷൈനി ഫെർണ്ണാണ്ടസ്, ശാലിനി അജിത്ത് മല്ലർ  എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags