നീലേശ്വരത്ത് ശുചിത്വ ഹര്‍ത്താല്‍ ആചരിച്ചു

ssss

കാസർഗോഡ് : മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി നീലേശ്വരം നഗരസഭയില്‍ ശുചിത്വ ഹര്‍ത്താല്‍ ആചരിച്ചു. ശുചീകരണത്തിന്റെ നഗരസഭാതല ഉദ്ഘാടനം 13,15 വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.വി ശാന്ത നിര്‍വഹിച്ചു. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ. പി രവീന്ദ്രന്‍, സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ എം.ശാന്ത, നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ടി.അജിത്, എന്നിവര്‍ സംസാരിച്ചു.

നവകേരളം വളണ്ടിയര്‍മാര്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, കൗണ്‍സിലര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ വിവിധ വാര്‍ഡുകളില്‍ ശുചീകരണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിത കര്‍മ്മ സേന, ആശാവര്‍ക്കര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, ആരോഗ്യ വിഭാഗം ജീവനക്കാര്‍ തുടങ്ങിയവര്‍ ശുചീകരണത്തില്‍ പങ്കെടുത്തു.

Tags