കാസര്‍കോട് നഗരസഭയിലെ ശുചീകരണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തി ജില്ലാ കളക്ടര്‍ കെ.ഇന്‍ബശേഖര്‍

google news
ssss

കാസര്‍കോട് : നഗരസഭയില്‍ നടന്നുവരുന്ന മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തും മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തിയും കാസര്‍കോട് ജില്ലാ കളക്ടര്‍ കെ.ഇന്‍ബശേഖര്‍. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നഗരസഭ മഴക്കാലപൂര്‍വ്വ അവലോകനയോഗം നടത്തി . നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടന്ന നഗരസഭ ശുചിത്വം മാലിന്യ സംസ്‌കരണം മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ അവലോകന യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ വി.എം.മുനീര്‍ അധ്യക്ഷത വഹിച്ചു.

വൃത്തിയുള്ള കേരളം, വലിച്ചെറിയല്‍ മുക്ത കേരളം ക്യാമ്പയിനിന്റെ ഭാഗമായി വൃത്തിയാക്കാന്‍ നിശ്ചയിച്ചിട്ടുള്ള ഇടങ്ങള്‍, മാലിന്യക്കൂനകള്‍, കവലകള്‍, ചെറു പട്ടണങ്ങള്‍, പൊതു ഇടങ്ങള്‍, അപ്പാര്‍ട്ട്മെന്റ് കോംപ്ലക്സുകള്‍, വ്യാപാര കേന്ദ്രങ്ങള്‍, ഷോപ്പിംഗ് കോംപ്ലക്സുകള്‍, ചന്തകള്‍, കമ്മ്യൂണിറ്റി ഹാള്‍, വിവാഹ മണ്ഡപങ്ങള്‍, ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ക്യാമ്പസുകള്‍ മുതലായവ വൃത്തിയാക്കി വലിച്ചെറിയല്‍ മുക്ത ഇടമായി പ്രഖ്യാപിക്കും.  

നഗരസഭയില്‍ നടന്നുവരുന്ന മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍, മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവൃത്തികളുടെ പുരോഗതി എന്നിവ യോഗം വിലയിരുത്തി. പൂര്‍ത്തീകരിക്കപ്പെടാത്ത കാര്യങ്ങളുണ്ടെങ്കില്‍ അവ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജയ്സണ്‍ മാത്യു, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എ.ലക്ഷ്മി, കാസര്‍കോട് നഗരസഭാ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം എന്നിവര്‍ സംസാരിച്ചു. നഗരസഭാ സെക്രട്ടറി എന്‍.സുരേഷ് കുമാര്‍ സ്വാഗതവും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രഞ്ജിത്ത് നന്ദിയും പറഞ്ഞു. വലിച്ചെറിയല്‍ മുക്ത ക്യാമ്പയിനുമായി സഹകരിച്ച് കാസര്‍കോട് നഗരസഭയെ വലിച്ചെറിയല്‍ മുക്ത നഗരസഭയാക്കി മാറ്റുമെന്ന് നഗരസഭ ചെയര്‍മാന്‍ അറിയിച്ചു.

Tags