കുമളി ഗ്രാമപഞ്ചായത്തില്‍ സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഇടുക്കി : കുമളി ഗ്രാമപഞ്ചായത്തില്‍ സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍ ഉദ്ഘാടനം ചെയ്തു. എല്ലാ ഗ്രാമപഞ്ചായത്തുകളിലും ജനങ്ങള്‍ക്ക് സേവനങ്ങള്‍, വിവരങ്ങള്‍, സഹായങ്ങ ള്‍ ലഭ്യമാക്കുന്നതിന് 'ഒപ്പമുണ്ട് ഉറപ്പാണ്' എന്ന പേരില്‍ സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്ററു കള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് കുമളി ഗ്രാമപഞ്ചായത്തിലും സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്.
പഞ്ചായത്തുകളിലെ സേവനങ്ങള്‍ കൂടാതെ വിവിധ വകുപ്പുകളില്‍ നിന്നും ഏജന്‍സികളില്‍ നിന്നും ലഭിക്കുന്ന എല്ലാ കാര്യങ്ങളും സെന്ററില്‍ നിന്ന് ജനങ്ങള്‍ക്ക് നല്‍കണം. ഭാവിയില്‍ സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്ററിനെ സമ്പൂര്‍ണ്ണ വിവര വിനിമയ സഹായ കേന്ദ്രമാക്കി മാറ്റാനാണ് തദ്ദേശ വകുപ്പിന്റെ ലക്ഷ്യം. കുമളി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംങ്ങ് കമ്മറ്റി ചെയര്‍മാന്‍ കെ. എം. സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ചു.
സെന്റര്‍ ടെക്‌നിക്കല്‍ അസ്സിസ്റ്റന്റ് അനൂപ് പദ്ധതി വിശദീകരിച്ചു.
യോഗത്തില്‍ മെമ്പര്‍മാരായ നോളി ജോസഫ്, സണ്‍സി മാത്യു, റോബിന്‍ കാരയ്ക്കാട്ട്, വിനോദ് ഗോപി, വി. സി. ചെറിയാന്‍, സെക്രട്ടറി വെള്ളയന്‍ എന്നിവര്‍ സംസാരിച്ചു.