ലഹരിക്കെതിരെ കുട്ടികളുടെ ഫുട്ബോൾ ടൂർണമെന്റ് കണ്ണൂരിൽ

google news
ssss

കണ്ണൂർ: ജീവിതമാകണം ലഹരിയെന്ന സന്ദേശവുമായി കണ്ണൂർ സ്പോർട്സ് ഡവലപ്പ്മെന്റ് ട്രസ്റ്റ് മെയ് 27, 28 തീയ്യതികളിൽ കണ്ണൂർ പൊലിസ് ടർഫ് ഗ്രൗണ്ടിൽ അണ്ടർ - 15 ( 2008 - 2009 വിഭാഗം ) എയിറ്റ്സ് ഫുട്ബോൾ മത്സരം സംഘടിപ്പിക്കുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഗയാൻ മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള ഫുട്ബോൾ മത്സരത്തിൽ മലബാറിലെ പ്രമുഖ അക്കാദമികൾ പങ്കെടുക്കും. രാവിലെ ഏഴു മണി മുതലാണ് മത്സരം ആരംഭിക്കുയെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.വാർത്താ സമ്മേളനത്തിൽ ഡോ.എം.വിനോദ് കുമാർ , സെക്രട്ടറി ടി. ഗിരിധരൻ ,സുധീഷ് പാമ്പൻ , രാജീവൻ എന്നിവർ പങ്കെടുത്തു.

Tags