ചെറുപുഴയിൽ പയ്യന്നൂർ സ്വദേശി ഓട്ടോ മറിഞ്ഞ് മരണമടഞ്ഞു ; 3 യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു
May 14, 2022, 22:10 IST

പയ്യന്നൂർ : ചെറുപുഴ മച്ചിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ റിക്ഷ മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. പയ്യന്നൂര്‍ തായിനേരി സ്വദേശി എം. റിജുവാണ് മരണപെട്ടത്.
പയ്യന്നൂരില്‍ നിന്ന് ചെറുപുഴയിലേക്ക് വരികയായിരുന്ന ഓട്ടോ റിക്ഷ മച്ചിയിലെ കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.ശനിയാഴ്ച ഉച്ചയ്ക്ക് 3.30ഓടെയാണ് അപകടമുണ്ടായത്. ഓട്ടോയില്‍ ഉണ്ടായിരുന്ന 3 യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.