ചേർത്തലയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
May 6, 2026, 19:48 IST
ചേർത്തല : വെള്ളിയാകുളത്ത് സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. വെള്ളിയാകുളം മുകുന്ദപുരം വീട്ടിൽ സോമൻ നായർ (68) ആണ് മരിച്ചത്. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്.
കോട്ടയത്തുനിന്ന് ആലപ്പുഴയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് സോമൻ നായരുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ചേർത്തലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
.jpg)

