ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

Expatriate dies after being struck by lightning in Kuwait

 ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. മുളക്കുഴ പുത്തൻപീടികയിൽ അഷറഫ് പിഎമ്മിന്റെയും-സുനീതയുടേയും മകൻ ആസിഫ് അഷ്റഫ് (23) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5.45ഓടെയാണ് അപകടം. പുത്തൻകാവ് പള്ളി ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റത്.

തൃശൂരിൽ പാടത്ത് കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികൾക്ക് ഇടിമിന്നലേറ്റു. വെങ്ങിണിശ്ശേരിക്ക് അടുത്തുള്ള കപ്പക്കാട്ട് ഫുട്‌ബോൾ കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികൾക്കാണ് ഇടിമിന്നലേറ്റത്. ശിവകൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു എന്നിവർക്കാണ് ഇന്ന് വൈകീട്ടോടെ ഇടിമിന്നലേറ്റത്. വീടിനടുത്തുള്ള പാടത്തിനോട് ചേർന്നുള്ള സ്ഥലത്ത് കളിച്ചുകൊണ്ടിരിക്കവേ ശക്തമായ ഇടിമിന്നലുണ്ടാവുകയായിരുന്നു. 

പരിക്കേറ്റ കുട്ടികളെ ഉടനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോതമംഗലത്ത് ചൊവ്വാഴ്ച വൈകീട്ട് ഉണ്ടായ ശക്തമായ ഇടിമിന്നലിൽ പ്രസിദ്ധമായ സെന്റ് ജോർജ് കത്തീഡ്രലിന്റെ മുകൾഭാഗം അടർന്നുവീണു.

Tags