സ്വാഗത സംഘം രൂപീകരിച്ചു

google news
hgfcfffg

മലപ്പുറം : കോഒപ്പറേറ്റീവ് ആര്‍ട്‌സ് & സയന്‍സ് കോളേജിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ  സ്വാഗത സംഘം രൂപീകരിച്ചു. വി. പി അനില്‍ (പ്രസിഡന്റ്, ജില്ലാ സഹകരണ കണ്‍സോര്‍ഷ്യം) ഉദ്ഘാടനം ചെയ്തു, പാലോളി കുഞ്ഞിമുഹമ്മദ് (മുന്‍ പ്രസിഡന്റ്, മലപ്പുറം എഡ്യൂക്കേഷണല്‍ കോഒപ്പറേറ്റീവ് സൊസൈറ്റി) അധ്യക്ഷനായിരുന്നു.  സി. സുരേഷ് മാസ്റ്റര്‍ (പ്രസിഡന്റ്, മലപ്പുറം എഡ്യൂക്കേഷണല്‍ കോഒപ്പറേറ്റീവ് സൊസൈറ്റി) , കെ. പി ഫൈസല്‍  (വൈസ് പ്രസിഡന്റ്, മലപ്പുറം എഡ്യൂക്കേഷണല്‍ കോഒപ്പറേറ്റീവ് സൊസൈറ്റി), വിനോദ് മാസ്റ്റര്‍, ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍,  പാര്‍വതികുട്ടി ടീച്ചര്‍, നീന ടീച്ചര്‍, പി. ജ്യോതി (സെക്രട്ടറി,മലപ്പുറം എഡ്യൂക്കേഷണല്‍ കോഒപ്പറേറ്റീവ് സൊസൈറ്റി) തുടങ്ങിയവര്‍ സംസാരിച്ചു. വിശിഷ്ട അതിഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും അധ്യാപക അനധ്യാപകരും  യോഗത്തില്‍ സന്നിഹിതരായിരുന്നു.വി. പി അനില്‍ ചെയര്‍മാനായും, സി. സുരേഷ് മാസ്റ്റര്‍ ജനറല്‍ കണ്‍വീനറായും ഉള്ള 101അംഗ കമ്മറ്റി രൂപീകരിച്ചു.

Tags