സോളിഡാരിറ്റി സെന്റർ നാടിന് സമർപ്പിച്ചു

hfjjgdj

പാലക്കാട് : പാലക്കാട് സുന്ദരം കോളനിയിലെ സാമൂഹികവും വിദ്യാഭ്യാസപരവുമായ ശാക്തീകരണം ലക്ഷ്യം വെച്ച് സോളിഡാരിറ്റി പാലക്കാട് ആരംഭിച്ച പദ്ധതിയായ 'സോളിഡാരിറ്റി സെന്റർ' സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് ബഷീർ ഹസ്സൻ നദ്‌വി അധ്യക്ഷത വഹിച്ചുകുടിവെള്ള പദ്ധതി പീപ്പിൾ ഫൗണ്ടേഷൻ സെക്രട്ടറി അബ്ദുൽ മജീദ് സമർപ്പിച്ചു.വിദ്യാഭ്യാസ പ്രൊജക്റ്റ് പ്രഖ്യാപനം എസ് ഐ ഒ സംസ്ഥാന സെക്രട്ടറി ടി കെ സൽമാൻ ഫാരിസ് നിർവഹിച്ചുജമാഅത്തെ ഇസ്‌ലാമി കേരള , അസിസ്റ്റന്റ് സെക്രട്ടറി ഉമർ ആലത്തൂർ സ്വയം തൊഴിൽ പദ്ധതി പ്രഖ്യാപനം നടത്തി.

കൗൺസിലർമാരായ എം സുലൈമാൻ, ജ്യോതി മണി, എസ് ഐ ഒ ജില്ലാ പ്രസിഡന്റ് അനീസ് തിരുവിഴാംകുന്ന്, സോളിഡാരിറ്റി മുൻ ജില്ലാ പ്രസിഡന്റ്മാരായ ടി പി സ്വാലിഹ്, ലുഖ്മാൻ ആലത്തൂർ,   ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സമിതിയംഗം രഹ്‌ന സത്താർ, ജി ഐ ഒ ജില്ലാ ജനറൽ സെക്രട്ടറി ജസ്ന സൽമാൻ എന്നിവർ ആശംസകൾ അർപ്പിച്ചുസോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഷമീർ ബാബു വല്ലപ്പുഴ സ്വാഗതവും ജനറൽ സെക്രട്ടറി റിയാസ് മേലേടത്ത് നന്ദിയും പറഞ്ഞു

Share this story