സുരക്ഷാ വാരാചരണം സമാപിച്ചു

മലപ്പുറം : സുരക്ഷാവാരാചരണത്തിന്റെ ഭാഗമായി കെ എസ് ഇ ബി മലപ്പുറം സബ് ഡിവിഷന് കീഴില്‍ നടന്ന മൂന്ന് ദിവസത്തെ പരിപാടികള്‍ സമാപിച്ചു. ഇതിന്റെ ഭാഗമായി സുരക്ഷാ റാലി നടത്തി. മഞ്ചേരി സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ശ്രീരേഖ വള്ളുവമ്പ്രം സെക്ഷന്‍ പരിധിയില്‍ ഫഌഗ്ഓഫ് നിര്‍വഹിച്ചു. പൂക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഇസ്മായില്‍ സംസാരിച്ചു.
ആലത്തൂര്‍ പടി, വലിയങ്ങാടി, ചട്ടിപ്പറമ്പ്, കോട്ടപ്പടി എന്നീ കേന്ദ്രങ്ങളിലൂടെ നടത്തിയ സുരക്ഷാ റാലിയില്‍ കെ.എസ്.ഇ.ബി ജീവനക്കാരുടെ തെരുവ് നാടകം, കോല്‍ക്കളി എന്നിവയുമുണ്ടയിരുന്നു. മലപ്പുറം കുന്നുമ്മലില്‍ നടന്ന സമാപന യോഗത്തില്‍ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദു റഹിമാന്‍ കാരാട്ട്, വിജയ കുമാര്‍ , ഹാജിറ,ഖലീലു റഹ്മാന്‍, മൊയ്‌നുദ്ധീന്‍ സംസാരിച്ചു.വിവിധ സ്ഥലങ്ങളില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ സുബ്രഹ്മണ്യന്‍, പ്രകാശ് എ തുടങ്ങിയവര്‍ സംസാരിച്ചു