റോഡു സുരക്ഷാ ജനസദസ്സുകൾ സംഘടിപ്പിക്കും: റാഫ്

google news
sss

മലപ്പുറം: വർദ്ധിച്ചു വരുന്ന വാഹനാപകടങ്ങൾക്കെതിരെ നിതാന്ത ജാഗ്രത ലക്ഷ്യമിട്ട് ജില്ലയിലെ 10 മേഖല ആസ്ഥാനങ്ങളിൽ  റോഡുസുരക്ഷ ജന സദസ്സുകളും ബോധവൽക്കരണ സമ്മേളനങ്ങളും  നടത്താൻ റോഡ് ആക്സിഡൻ്റ് ആക് ഷൻ ഫോറം  ജില്ല പ്രവർത്തക സംഗമം തീരുമാനിച്ചു. റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം. അബ്ദു ഉദ്ഘാടനം ചെയ്തു. വാഹനാപകട രംഗത്ത് കാര്യമായ നേട്ടങ്ങൾ കൈവരിക്കാനാകാത്ത സാഹചര്യത്തിൽ റോഡുസുരക്ഷ ഫണ്ടുകളെ റോഡു വികസനത്തിന്നായി മുൻഗണന നൽകുകയും പിഴയിനത്തിൽ ഈടാക്കി വരുന്ന തുക റോഡപകടങ്ങളിൽ പരിക്കു പറ്റിക്കഴിയുന്ന പാവപ്പെട്ടവരുടെ തുടർചികിത്സക്കായും വിനിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് എം ടി. തെയ്യാല അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് സക്കീന പുൽപ്പാടൻ, ടിപിഎ. മജീദ് കൊടുവള്ളി, വിജയൻ കൊളത്തായി, നൗഷാദ് മാമ്പ്ര, ഹനീഫ അടിപ്പാട്ട്, സി.ചന്ദ്രശേഖരൻ, അരുൺ വാരിയത്ത്, പികെ. ഹാജി, സാബിറ ചേളാരി, റഹ് മത്തുള്ള അരീക്കോട്, ബേബിഗിരിജ, ലൗലി ഹംസ ഹാജി, ജുബീന സാദത്ത്, കെ. ഇസ്മയിൽ, റുബീന പുളിക്കൽ, സാവിത്രി ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു.ജില്ല സെക്രട്ടറിമാരായ ഏകെ. ജയൻ സ്വാഗതവും ഇടവേള റാഫി നന്ദിയും പറഞ്ഞു.  

Tags