എന്റെ കേരളം-2023 പ്രദര്‍ശന-വിപണന മേള മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ സംഘാടക സമിതി രൂപീകരണ യോഗം നാളെ
Sat, 18 Mar 2023

പാലക്കാട് : ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെ നടക്കുന്ന എന്റെ കേരളം 2023 പ്രദര്‍ശന-വിപണന മേളയുടെ സംഘാടക സമിതി രൂപീകരണ യോഗം നാളെ രാവിലെ 11.30 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേരും.
യോഗത്തില്‍ എം.പിമാര്‍, എം.എല്‍.എമാര്‍,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കലക്ടര്‍, ത്രിതലപഞ്ചായത്ത് അധ്യക്ഷന്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.