മഞ്ജീരം ആശാ ഫെസ്റ്റ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്‌ഘാടനം ചെയ്തു
Sat, 18 Mar 2023

ഇടുക്കി : ജില്ലയിലെ ആശാ പ്രവർത്തകരുടെ കലാവാസനകൾ പ്രോത്സഹാഹിപ്പിക്കുന്നതിനായി ആരോഗ്യവകുപ്പ് സംഘടിപ്പിച്ച മഞ്ജീരം ആശാ ഫെസ്റ്റ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്‌ഘാടനം ചെയ്തു. ആശാപ്രവർത്തകരുടെ പ്രവർത്തനങ്ങൾ സമാനതകൾ ഇല്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ചെറുതോണി ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ ഡീൻ കുര്യാക്കോസ് എം പി അധ്യക്ഷത വഹിച്ചു. രാവിലെ 9 മുതൽ വൈകീട്ട് 5 വരെ നടന്ന ആശാ ഫെസ്റ്റ് പരിപാടിക്ക് എം എം മണി എം എൽ എ അടക്കം നിരവധി പ്രമുഖർ ആശംസ അറിയിക്കാൻ എത്തിയിരുന്നു.