ജീവനക്കാരുടെ പരിശീനത്തിനും സാങ്കേതികവിദ്യാ സഹകരണത്തിനും മണപ്പുറം ഫിനാന്‍സ് ഡിജിറ്റല്‍ സർവകലാശാലയുമായി കൈകോര്‍ക്കുന്നു

rjjr


തൃശൂര്‍: നൂതന സാങ്കേതികവിദ്യകളില്‍ നൈപുണ്യ പരിശീലനത്തിനും സാങ്കേതികവിദ്യാ സഹകരണത്തിനും മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് ഡിജിറ്റല്‍ സർവകലാശാലയുമായി (Digital University Kerala )ധാരണയിലെത്തി. മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഒയുമായ വി. പി. നന്ദകുമാറും ഡിജിറ്റല്‍ സർവകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥും ഇതു സംബന്ധിച്ച കരാര്‍ ഒപ്പുവച്ചു. ഇതുപ്രകാരം മണപ്പുറം ജീവനക്കാര്‍ക്കായി ഡിജിറ്റല്‍  സർവകലാശാല പ്രത്യേക കോഴ്‌സുകള്‍ രൂപകല്‍പ്പന ചെയ്തു നല്‍കും. ബ്ലോക്ക്‌ചെയ്ന്‍ അടക്കമുള്ള പുതിയ സാങ്കേതികവിദ്യകളെ അടിസ്ഥാനമാക്കിയുള്ള ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനും സർവകലാശാല മണപ്പുറം ഫിനാന്‍സിന് പിന്തുണ നല്‍കും. ഡിജിറ്റല്‍ സർവകലാശാല നല്‍കുന്ന കസ്റ്റമൈസ്ഡ് കോഴ്‌സുകളിലൂടെ മണപ്പുറം ഫിനാന്‍സ് ജീവനക്കാരുടെ ശേഷി വര്‍ധനവും നൈപുണ്യ പരിശീലനവുമാണ് ലക്ഷ്യമിടുന്നത്.

"ഈ പങ്കാളിത്തം ആധുനിക സാങ്കേതികവിദ്യകളെ അടിസ്ഥാനമാക്കിയുള്ള പുതിയ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനും ജീവനക്കാരുടെ ഡിജിറ്റല്‍ ശേഷികള്‍ വര്‍ധിപ്പിക്കുന്നതിനും ഞങ്ങളെ സഹായിക്കും. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ബിസിനസ്സ് പരിസ്ഥിതിയില്‍ മത്സരാധിഷ്ഠിതവും പ്രസക്തവുമായി തുടരാന്‍ സ്ഥാപനങ്ങളെ  സഹായിക്കുന്നതില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യവും നിര്‍ണായക പങ്കുമുണ്ട്," മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഒയുമായ വി.പി.നന്ദകുമാര്‍ പറഞ്ഞു.

Share this story