മലപ്പുറം ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി

gvcx

മലപ്പുറം :  എ ഐ ബി ഡി പി എ, ബി എസ് എന്‍ എല്‍ ഇ യു, ബി എസ് എന്‍ എല്‍ സി സി ഡബ്ലിയു എഫ് എന്നീ സംഘടനകളുടെ കോ. ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറം എന്‍ ജി ഒ ഹാളില്‍ ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി. ഏപ്രില്‍ 5 ന് ഡല്‍ഹിയില്‍ നടക്കുന്ന മസ്ദൂര്‍ കിസാന്‍ റാലി വിജയിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു കണ്‍വെന്‍ഷന്‍. സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം വി പി സോമസുന്ദരന്‍ ഉദ്ഘാടനം ചെയ്തു. ബി എസ് എല്‍ എല്‍ എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി എം വിജയകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. എ ഐ ബി ഡി പി എ ജില്ലാ പ്രസിഡന്റ് പി ടി എം എ ജലീല്‍ അധ്യക്ഷത വഹിച്ചു. എ ഐ ബി ഡി പി എ ജില്ലാ സെക്രട്ടറി മാധവന്‍ എം എല്‍, വേലായുധന്‍ ഒ, എ ചെള്ളി, കെ എസ് പ്രദീപ്, സി പി ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. വി പി അബ്ദുള്ള സ്വാഗതവും പ്രഭാകരന്‍ നന്ദിയും പറഞ്ഞു.

Share this story