കെ പി എസ് ടി എ കുടിനീർ തെളി നീർ പദ്ധതിക്ക് മലപ്പുറം ജില്ലയിൽ തുടക്കമായി

dff

മലപ്പുറം :കൊടും ചൂടിൽ ദാഹിച്ച് വലയുന്നവർക്കായി ദാഹ ജലം എത്തിക്കുന്ന കെ പി എസ് ടി എ യുടെ കുടിനീർ തെളിനീർ പദ്ധതിക്ക് മലപ്പുറം ജില്ലയിൽ തുടക്കമായി , ജില്ലയിൽ17 ഉപജില്ലാ കേന്ദ്രങ്ങളിൽ പൊതുജനങ്ങൾക്ക് ആശ്വാസമായി കുടിവെള്ള ലഭ്യതക്ക് സൗകര്യമൊരുക്കുന്നതിന്റെ ജില്ലാ തല ഉദ്ഘാടനം കെപിസിസി ജനറൽ സെക്രട്ടറിയും മലപ്പുറം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സണുമായ ആലിപ്പറ്റ ജമീല ഉദ്ഘാടനം ചെയ്തു .

കെപി എസ് ടി എ സംസ്ഥാന പ്രസിഡൻ്റ് കെ. അബ്ദുൽ മജീദ് പദ്ധതി വിശദീകരണം നടത്തി. ജില്ലാ പ്രസിഡൻ്റ് കെ വി മനോജ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ജോയിൻ്റ് സെക്രട്ടറി രഞ്ജിത് വി , . ഹാരിസ് ബാബു കെ, സുബോധ് പി ജോസഫ്,മൊയ്തു സിഎച്ച്, ജയ പി,  മുഹ്സിന പി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി

Share this story