ഭിന്നശേഷി കുട്ടികള്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്ത് കേരളശ്ശേരി ഗ്രാമപഞ്ചായത്ത്
Wed, 24 May 2023

പാലക്കാട് : കേരളശ്ശേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികള്‍ക്കുള്ള സഹായ ഉപകരണം വിതരണം ചെയ്തു. 10,790 രൂപ ചെലവില്‍ എട്ട് പേര്‍ക്ക് സ്റ്റാറ്റിക് സൈക്കിള്‍, തെറാപ്പി മാറ്റ്, ഹാന്‍ഡ് എക്‌സസൈസര്‍, ഫിംഗര്‍ എക്‌സസൈസര്‍ ഉള്‍പ്പെടെയുള്ള സഹായ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. സഹായ ഉപകരണങ്ങളുടെ ആദ്യഘട്ട വിതരണോദ്ഘാടനം കേരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സുനില്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഫെബിന്‍ റഹ്മാന്‍ അധ്യക്ഷനായ പരിപാടിയില്‍ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബി. ഷാജിത, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം. രമ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ വിജയകുമാരി എന്നിവര്‍ പങ്കെടുത്തു.