കങ്ങഴ ചൂളപ്പടി - റാന്നീറ്റുപറ - പാണ്ടിയാം കുഴി റോഡ് ഉദ്ഘാടനം ചെയ്തു

google news
ssss

കോട്ടയം: കങ്ങഴ ചൂളപ്പടി - റാന്നീറ്റുപറ - പാണ്ടിയാം കുഴി റോഡ് ഉദ്ഘാടനം കേരളാ ഗവൺമെന്റ് ചീഫ് വിപ്പ് ഡോ. എൻ ജയരാജ് നിർവഹിച്ചു.
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുന:രുദ്ധാരണ പദ്ധതിയും എം എൽ എ ഫണ്ടും ഉപയോഗിച്ചാണ് റോഡ് നിർമ്മിച്ചത്.  20 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തികരിച്ചത്. കങ്ങഴ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ നൂറോളം കുടുംബങ്ങൾക്കാണ് ഇതിന്റെ  പ്രയോജനം ലഭിക്കുക.

ഗ്രാമ പഞ്ചായത്തംഗം മിനി നാരായണൻ അധ്യക്ഷത വഹിച്ചു . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. റംലാ ബീഗം, വൈസ് പ്രസിഡന്റ് എ. എം മാത്യു, ഗ്രാമപഞ്ചായത്തംഗം എൻ. എം. ജയലാൽ, പൊതുപ്രവർത്തകരായ അഡ്വ .സി. കെ. ജോസഫ്, എസ്. അനിൽ, സെബാസ്റ്റ്യൻ കുഴിമണ്ണിൽ, അനിയൻ ആറ്റുകുഴി, സജി മാത്യു, കൊച്ചുണ്ണി എന്നിവർ പങ്കെടുത്തു.
 

Tags