കെ.പി. വിനയന്‍ ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍
തൃശൂര്‍: ദേവസ്വം അഡ്മിനിസ്‌ട്രേറ്ററായി കെ.പി. വിനയനെ നിയമിക്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ ഇദ്ദേഹം നിലവില്‍ നഗരകാര്യ വകുപ്പ് റീജിയണല്‍ ജോയിന്റ് ഡയറക്ടറാണ്. മട്ടന്നൂര്‍, കൂത്തുപറമ്പ്, കാസര്‍കോഡ്, നഗരസഭകളിലും കണ്ണൂര്‍, കോഴിക്കോട്, കൊച്ചി കോര്‍പ്പറേഷനുകളിലും സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടിട്ടുണ്ട്.
tRootC1469263">നേരത്തെഅഡ്മിനിസ്‌ട്രേറ്ററായിരുന്ന ടി. ബ്രീജകുമാരി വിരമിച്ചതിനെ തുടര്‍ന്ന് താത്കാലിക ചുമതല ഏറ്റെടുത്ത ജില്ലാ കലക്ടര്‍ ഹരിത വി. കുമാറിന്റെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത അടിയന്തര ഭരണസമിതി യോഗമാണ് വിനയനെ നിയമിക്കാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ നല്‍കിയ മൂന്നംഗ പാനലില്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.ബി. മോഹന്‍ദാസാണ് വിനയന്റെ പേര് നിര്‍ദേശിച്ചത്.
ഭരണസമിതിയംഗങ്ങള്‍ അംഗീകരിച്ചു. മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ബ്രീജകുമാരിയുമായുണ്ടായിരുന്ന അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഭരണസമിതി യോഗത്തില്‍നിന്ന് വിട്ടുനിന്നിരുന്ന അംഗങ്ങള്‍ എല്ലാവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ സര്‍ക്കാര്‍ വിജ്ഞാപനം ഇറങ്ങിയതിന് ശേഷം ചുമതലയേല്‍ക്കും. അതുവരെ ജില്ലാ കലക്ടര്‍ക്കാണ് താത്കാലിക ചുമതല. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തരുടെ തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് നിറഞ്ഞ ഭണ്ഡാരങ്ങള്‍ തുറന്ന് എണ്ണാനും ഭരണസമിതി യോഗം തീരുമാനിച്ചു.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മാസങ്ങള്‍ കൂടുമ്പോഴാണ് ഭണ്ഡാരം എണ്ണിയിരുന്നത്. നിയന്ത്രണങ്ങളില്‍ ഇളവ് വന്നതിനെ തുടര്‍ന്ന് എല്ലാ മാസവും ഭണ്ഡാരം തുറന്ന് എണ്ണാനും തീരുമാനമായി. യോഗത്തില്‍ ചെയര്‍മാന്‍ അഡ്വ. കെ.ബി. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു.
The post കെ.പി. വിനയന്‍ ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ first appeared on Keralaonlinenews..jpg)


