ജസ്ഫര്‍ കോട്ടക്കുന്നിനെ ജന്മനാട് ആദരിച്ചു
May 23, 2023, 20:50 IST

മലപ്പുറം : കോട്ടക്കുന്ന് റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ജസ്ഫര്‍ കോട്ടക്കുന്നിനെ ആദരിക്കല്‍ ചടങ്ങ് മലപ്പുറം എം എല്‍ എ പി ഉബൈദുള്ള ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് ബാബുരാജ് കോട്ടക്കുന്ന് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി മുഖ്യ പ്രഭാഷണം നടത്തി.
ആര്‍ട്ടിസ്റ്റ് ദയാനന്ദന്‍, നഗരസഭ കൗണ്‍സിലര്‍മാരായ സബീര്‍ പി എസ് എ , ഷെരീഫ് കെ പി എ, അസോസിയേഷന്‍ രക്ഷാധികാരി ബഷീര്‍ മച്ചിങ്ങല്‍, ഹാരിസ് ആമിയന്‍, അന്‍വര്‍ ഹുസൈന്‍, കാര്‍ട്ടൂണിസ്റ്റ് ഉസ്മാന്‍ ഇരുമ്പുഴി, ശില്‍പി രാമകൃഷ്ണന്‍ പെരിന്തല്‍മണ്ണ, ഹനീഫ് രാജാജി, ബോസ് മാസ്റ്റര്‍, ജോയിന്‍ സെക്രട്ടറി വിനോദ് കോട്ടക്കുന്ന് തുടങ്ങിയവര്‍ സംസാരിച്ചു. അസോസിയേഷന്‍ സെക്രട്ടറി മലയില്‍ ഹംസ സ്വാഗതവും, ട്രഷറര്‍ അനില്‍ പത്മനാഭ നന്ദിയും പറഞ്ഞു.