ഇടുക്കി ജില്ലാ റൈഫിള്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പ് ഏപ്രില്‍ 19 ന്

election

ഇടുക്കി ജില്ലാ റൈഫിള്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പ് പൊതുയോഗം ഏപ്രില്‍ 19  ന് രാവിലെ 11  മുതല്‍ അസോസിയേഷന്റെ മുട്ടത്തുള്ള ഓഫീസില്‍ നടത്തും.  സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, വൈസ്പ്രസിഡന്റ്,  ഖജാന്‍ജി, 14 എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങള്‍ എന്നീ സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. 

മത്സരിക്കാന്‍ താല്‍പ്പര്യമുള്ള അംഗങ്ങള്‍ക്ക് ഓഫീസ് പ്രവര്‍ത്തന സമയത്ത് വരണാധികാരിയായ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസില്‍ നിന്ന് നാമനിര്‍ദ്ദേശ പത്രികകള്‍ ലഭിക്കും. പൂരിപ്പിച്ച നാമനിര്‍ദ്ദേശ പത്രികകള്‍ മാര്‍ച്ച് 28 ന് രാവിലെ 11 മണി മുതല്‍ ഏപ്രില്‍ 1 ന്  വൈകിട്ട് 3 മണി വരെ  വരണാധികാരിയുടെ ഓഫീസില്‍ സ്വീകരിക്കും.

മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് ഏപ്രില്‍ 3 ന് വരണാധികാരിയുടെ ഓഫീസില്‍ പ്രസിദ്ധപ്പെടുത്തും. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ 4  ന്   വരണാധികാരിയുടെ ഓഫീസില്‍ നടത്തും. നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി എപ്രില്‍ 10 . ഏപ്രില്‍ 12 ന് മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ  അന്തിമപട്ടിക പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഓഫീസ് പ്രവര്‍ത്തി സമയത്ത് വരണാധികാരിയായ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസില്‍ നിന്ന്  ലഭിക്കും.
--

Share this story