നാലാമത് അന്താരാഷ്ട്ര വനിത ചലച്ചിത്രമേള ; തലമുറകളുടെ സംഗമമായി ആലപ്പി സിനിമാസ്

google news
hghghvb

ആലപ്പുഴ: തലമുറകളുടെ സംഗമമായി ആലപ്പി സിനിമാസ്. മാര്‍ച്ച് 17,18,19 തിയതികളില്‍ ആലപ്പുഴയില്‍ കൈരളി, ശ്രീ തിയറ്ററുകളില്‍ നടക്കുന്ന നാലാമത് അന്താരാഷ്ട്ര വനിത ചലച്ചിത്രമേളയ്ക്കു മുന്നോടിയായി ജില്ലയിലെ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മ സിനിമാ ലോകത്തെ തലമുറകളുടെ സംഗമവേദിയായി. മലയാള സിനിമയുടെ ഇതിഹാസമായിരുന്ന കുഞ്ചാക്കോയുടെ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച സ്റ്റാന്‍ലി ജോസ് മുതല്‍ സംവിധായകരായ സഹീദ് അറാഫത്ത്, ജയസൂര്യ തുടങ്ങിയ യുവതലമുറയിലെ സിനിമാ പ്രതിഭകളും ഒരേ വേദിയിലെത്തിയത് ആലപ്പുഴയ്ക്ക് പുതിയ അനുഭവമായി. ചലച്ചിത്ര അക്കാദമിയും മേളയുടെ ജില്ല സംഘാടക സമിതിയും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും ചേര്‍ന്നാണ് സംഗമം ഒരുക്കിയത്.

സ്റ്റാന്‍ലി ഉള്‍പ്പെടെയുള്ള സിനിമാ സംവിധായകരും പ്രവര്‍ത്തകരും തങ്ങളുടെ ചലച്ചിത്ര അനുഭവങ്ങളും ചലച്ചിത്രമേള അനുഭവങ്ങളും പങ്കുവെച്ചു. ആലപ്പുഴ ആതിഥേയത്വമരുളുന്ന ആദ്യത്തെ അന്താരാഷ്ട്ര ചലച്ചിത്രമേള വന്‍ജന പങ്കാളിത്തത്തോടെ വിജയമാക്കാന്‍ കൂട്ടായ്മ തീരുമാനിച്ചു. ഇതിനുള്ള എല്ല സഹകരണങ്ങളും സിനിമാ പ്രവര്‍ത്തകര്‍ ഉറപ്പുനല്‍കി. ജില്ലയിലെ വനിത മാധ്യമപ്രവര്‍ത്തകരും സംഗമത്തില്‍ പങ്കെടുത്തു.

യോഗം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ എം.വി. പ്രിയ അധ്യക്ഷയായി. പ്രൊഡക്ഷന്‍ കണ്‍ട്രോളറും സിനിമാ പ്രവര്‍ത്തകനുമായ എ. കബീര്‍, സിനിമാ ആര്‍ടിസ്റ്റ് ഉഷ ഹസീന, സംഘാടക സമിതി കോ ഓര്‍ഡിനേറ്റര്‍ ബിച്ചു എക്‌സ്. മലയില്‍, ജില്ല പഞ്ചായത്ത് അംഗം ആര്‍. റിയാസ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എസ്. സുമേഷ് എന്നിവര്‍ പങ്കെടുത്തു.

Tags