ഓള്‍ ഇന്ത്യ ഒക്ക്യുപ്പെഷണല്‍ തെറാപ്പിസ്റ്റ്‌സ് അസോസിയേഷന്‍ (എഐഒടിഎ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

google news
cxb

കൊച്ചി: ഓള്‍ ഇന്ത്യ ഒക്ക്യുപ്പെഷണല്‍ തെറാപ്പിസ്റ്റ്‌സ് അസോസിയേഷന്‍ 2024-2028 കാലയളവിലേക്കുള്ള പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു.ഹോണററി സെക്രട്ടറിയായി തുടര്‍ച്ചയായി രണ്ടാം തവണയും മലയാളിയായ ഡോ. ജോസഫ് സണ്ണി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ബിരുദം നേടി, രാജ്യത്ത് എവിടെയും തൊഴില്‍ ചെയ്യാന്‍ യോഗ്യരാണെന്ന് തെളിയിക്കുന്ന ഒക്ക്യുപ്പെഷണല്‍തെറാപ്പിസ്റ്റുകളുടെ സെന്‍ട്രല്‍ രജിസ്ട്രി പരിപാലിക്കുന്ന ഇന്ത്യയിലെ ഏക അംഗീകൃത സ്ഥാപനമാണ് എഐഒടിഎ.

കേരള ഒക്ക്യുപ്പെഷണല്‍ തെറാപ്പിസ്റ്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റെന്ന ചുമതലയ്ക്ക് പുറമെ തൃശ്ശൂരിലെ ഗവണ്‍മെന്റ് മെന്റല്‍ ഹെല്‍ത്ത് സെന്ററില്‍ സീനിയര്‍ ഒക്ക്യുപ്പെഷണല്‍ തെറാപ്പിസ്റ്റായും ഡോ. ജോസഫ് സണ്ണി സേവനം അനുഷ്ഠിച്ചുവരുന്നു.

Tags