പൊതുമേഖലാസ്ഥാപനങ്ങളെ വിറ്റഴിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ കൊള്ളയടിക്കുന്നു : അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്

martin

പയ്യന്നൂര്‍ : ഇന്ത്യയെ കേന്ദ്ര സര്‍ക്കാര്‍ കൊള്ളയടിക്കുന്നതോടപ്പം പൊതുമേഖല സ്ഥാപനങ്ങള്‍ ഒന്നൊന്നായി കുത്തകകള്‍ക്ക് വിറ്റഴിക്കുന്ന ഏജന്‍സിയായി കേന്ദ്ര സര്‍ക്കാര്‍ മാറിയെന്നും, രാജ്യത്തെ വിമാനതാവളങ്ങളും, റെയില്‍വേ സ്റ്റേഷനുകളും പ്രതിരോധ മേഖല പോലും അദാനി അംബാനിമാര്‍ക്ക് തീറെഴുതുകയാണെന്നും അതിന്  എസ്,.ബി. ഐയുെയും എല്‍. ഐ.സിയുടെയും  കരുതല്‍ ധനം പോലും നല്‍കി രാജ്യ സമ്പദ് വ്യവസ്ഥെയെ മോദി സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നും അതിനെതിരെ ശക്തമായ സമരങ്ങളിലൂടെ ജനങ്ങളെ അണിനിരത്തുമെന്നും ഡി.സിസി പ്രസിഡണ്ട് കുട്ടി ചേര്‍ത്തു.

കേന്ദ്ര ഗവണ്‍മെന്റിന്റെ  എസ്.ബി. ഐ, എല്‍. ഐ.സി പൊതു മേഖലാ സ്ഥാപനങ്ങളുടെ കരുതല്‍ ധനം അദാനിക്ക് തീറെഴുതാനുള്ള നീക്കത്തിനെതിരെ എഐസിസി ആഹ്വാന പ്രകാരം രാജ്യത്തുടനീളം നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പയ്യന്നൂര്‍  എല്‍. ഐ.സി ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ സമരം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് വി.സി നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു.

ഡി.സി സി ജനറല്‍ സെക്രട്ടറി അഡ്വ.ബ്രജേഷ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.എം നാരായണന്‍കുട്ടി ,എം .പി ഉണ്ണികൃഷ്ണന്‍, എ.പി നാരായണന്‍, അഡ്വ.ഡി.കെ ഗോപിനാഥ്, കെ.കെ.ഫല്‍ഗുനന്‍ ,എം.പ്രദീപ് കുമാര്‍, കെ.ജയരാജ്, പ്രശാന്ത് കോറോം എന്നിവര്‍ പ്രസംഗിച്ചു.എന്‍ ഗംഗാധരന്‍,അത്തായി പത്മിനി, വി.എം പീതാംബരന്‍, എ.രു പേഷ്,ഇ.പി ശ്യാമള, കെ.പി.മോഹനന്‍, പി.ശശി ധ രന്‍, പി.പി ഉണ്ണികൃഷ്ണന്‍, കൊയ്യത്ത് കൃഷ്ണന്‍,കെ.ടി ഹരീഷ് ,എന്‍.വി.ശ്രീനിവാസന്‍ ,എം വി ഉണ്ണികൃഷ്ണന്‍ഭരത് ഡിപ്പൊതുവാള്‍, ആകാശ് ഭാസ്‌ക്കരന്‍ ,പി രമേശന്‍, എന്നിവര്‍ നേതൃത്വം നല്‍കി.

Share this story