സായി സെന്ററിന്റെ ചുറ്റുമതിൽ ചാടി പെൺകുട്ടികളുടെ ഫോട്ടോയെടുത്ത അജ്ഞാതനെതിരെ കേസെടുത്തു

google news
police8

കണ്ണൂർ: തലശേരി സായി സെൻ്ററിൻ്റെ ചുറ്റുമതിൽ ചാടി പെൺകുട്ടികളുടെ ഹോസ്റ്റലിന് സമീപത്ത് വെച്ച് ഫോട്ടോ പകർത്തിയ അജ്ഞാതനെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം.ചുറ്റുമതിൽ ചാടി അതിക്രമിച്ച് കയറിയ വിരുതൻ പെൺകുട്ടികളുടെ ഫോട്ടോ പകർത്തിയ ശേഷം മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട വിദ്യാർത്ഥിനികൾ സായി സെൻ്റർ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതിൻ്റെ അടിസ്ഥാനത്തിൽ തലശേരി പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

Tags