എടക്കാട് യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച നാലുപേര്‍ക്കെതിരെ കേസെടുത്തു
May 19, 2023, 22:41 IST

തലശേരി : എടക്കാട് ബീച്ചില്‍ നിന്നും മയക്കുമരുന്ന് ഉപയോഗിക്കുന്ന സംഘം യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ എടക്കാട് പൊലിസ് നാലുയുവാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
മക്രേരിയിലെ അഷീലിന്റെ പരാതിയിാാണ് എടക്കാട് സ്വദേശികളായ പട്ടേരത്ത് റഹീം, ഷെരിഫ്, സൂരജ്, നവീന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്. മെയ് പതിനേഴിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം.
വാക്കേറ്റത്തെ തുടര്‍ന്ന് യുവാവിനെകത്തിക്കൊണ്ടു കുത്തിയെന്നാണ് പരാതി. പരുക്കേറ്റ അഷീല്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.