പാലയാട് ലീഗല്‍ സ്റ്റഡീസിലെ നിയമവിദ്യാര്‍ത്ഥിയെ അക്രമിച്ചതിന് കേസെടുത്തു

google news
Police
 
തലശേരി: പാലയാട് ലീഗല്‍ സ്റ്റഡീസില്‍ പഠിക്കുന്ന എല്‍. എല്‍. ബി വിദ്യാര്‍ത്ഥിയെ അക്രമിച്ച സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കണ്ണൂര്‍ താവക്കര മുത്തപ്പന്‍ ക്ഷേത്രത്തിനടുത്തുവെച്ചു ഞായറാഴ്്ച്ച രാത്രി  ഒന്‍പതരയോടെ കണ്ണൂര്‍ കൊറ്റാളിയിലെ അക്ഷയിയിനെയാണ്(24) മുന്‍വിരോധം കാരണം ഒരു സംഘമാളുകള്‍ അക്രമിച്ചത്. കൈകൊണ്ടും ഹെല്‍മെറ്റു കൊണ്ടും മര്‍ദ്ദനമേറ്റ അക്ഷയ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്‌സ തേടിയിട്ടുണ്ട്. സംഭവത്തില്‍ കണ്ണൂര്‍ സിറ്റി പൊലിസാണ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.

Tags