കാനറാ ബാങ്ക് ജേര്‍ണലിസ്റ്റ് വോളി ലീഗിന് ഇന്ന് തുടക്കമാകും

കണ്ണൂർ: കണ്ണൂർ പ്രസ്ക്ലബ് സംഘടിപ്പിക്കുന്ന കാനറാ ബാങ്ക് സംസ്ഥാന ജേർണലിസ്റ്റ് വോളി ലീഗിന് ഇന്ന് തുടക്കമാകും. കണ്ണൂർ മുനിസിപ്പൽ ജവഹർ സ്റ്റേഡിയത്തിൽ വൈകുന്നേരം അഞ്ചിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലും ആസ്റ്റര്‍ മിംസും തമ്മിലുള്ള പ്രദർശന മത്സരത്തോടെ ടൂർണമെന്റിന് തുടക്കമാകും. ആറിന് ഇന്ത്യൻ വോളിബോൾ ടീം മുൻ ക്യാപ്റ്റനും അർജുന അവാർഡ് ജേതാവുമായ ടോം ജോസഫ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും.
തുടർന്ന് എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും അണിനിരക്കുന്ന ടീമും പോലീസ് ഓഫീസര്‍മാരുടെ ടീമും തമ്മിലുള്ള സെലിബ്രിറ്റി വോളിബോള്‍ മത്സരം നടക്കും. അതിനു ശേഷം പ്രസ്‌ക്ലബ് ടീമുകളുടെ ആദ്യ മത്സരത്തിൽ ആതിഥേയരായ കണ്ണൂർ കോഴിക്കോടിനെ നേരിടും. നാളെ വൈകുന്നേരം ചലച്ചിത്ര നടൻമാരായ അബുസലിം , ഷിയാസ് കരീം, ബിനീഷ് ബാസ്റ്റിൻ എന്നിവർ ഉൾപ്പെടുന്ന ടീമും ഡോക്ടർമാരും ഏറ്റുമുട്ടും.25ന് രാത്രി ഏഴിന് സമാപന സമ്മേളനം കായികമന്ത്രി വി.അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യും. കെ.സുധാകരന്‍ എംപി സമ്മാനദാനം നിര്‍വഹിക്കും.