അശാസ്ത്രീയ നികുതി പരിഷ്കരണത്തിനെതിരെ കെട്ടിട ഉടമകൾ വാഹന പ്രചരണ ജാഥ നടത്തും

google news
gfj


കണ്ണൂർ: കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് കെ. സലാവുദ്ദീൻ നയിക്കുന്ന വാഹന പ്രചരണ ജാഥ മാർച്ച് 17 ന് രാവിലെ 9 മണിക്ക് പിലാത്തറയിൽ നിന്ന് ഉദഘാടനം ചെയ്യും. പയ്യന്നൂർ, ചെറുപുഴ , പൂവ്വം, തളിപറമ്പ്, ചെറുകുന്ന് എന്നിവടങ്ങളിൽ സ്വീകരണം നൽകും. പഴയങ്ങാടിയിൽ വൈകുന്നേരം 5.30 ന് സമാപിക്കും. 18 ന് രാവിലെ 9 മണിക്ക് ശ്രീകണ്ഠാപുരത്തു നിന്ന് ആരംഭിക്കുന്ന ജാഥ ഇരിക്കൂർ , പേരാവൂർ, കോളയാട്, പാനൂർ തലശേരി, കുത്തുപറമ്പ്, കമ്പിൽ എന്നിവടങ്ങളിൽ സ്വീകരണം നൽകും. തുടർന്ന് വൈകുന്നേരം കാൽ ടെക്സിൽ വാഹന ജാഥ സമാപിക്കുഠ
കേരളത്തിലെ കെട്ടിട ഉടമകളെ സർക്കാർ അവഗണിക്കുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു.

അപ്രായോഗികവും അശാസ്ത്രീയവുമായ നികുതി പരിഷ്കരണം പിൻവലിക്കുക, ലേബർസെസിലെ അപാകതകൾ പരിഹരിക്കുക, ബിൽഡിങ് റുളിലെ അശാസ്ത്രിയമായ നിയമങ്ങൾ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വാഹന ജാഥ നടത്തുന്നത്. വാർത്താ സമ്മേളനത്തിർസംസ്ഥാന ജനറൽ സെക്രട്ടറി എ.ടി അബ്ദുൽ സലാം, പ്രസിഡന്റ് കെ. സലാവുദ്ദീർ . പി.വി മധുസൂദനർ, കെ.എം രാജൻ, മുഹമ്മദ് ഷദീർ എന്നിവർ പങ്കെടുത്തു.
 

Tags