ബി.എസ്. സി നഴ്‌സിംഗ് & അലൈഡ് ഹെൽത്ത് സയൻസ് കോഴ്‌സ് പ്രവേശനത്തിനുള്ള മൂന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

Allotment
Allotment

2025 ലെ പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്‌സിംഗ് ആൻഡ് അലൈഡ് ഹെൽത്ത് സയൻസ് കോഴ്‌സുകളുടെ  പ്രവേശനത്തിനുള്ള മൂന്നാംഘട്ട  അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ  പ്രസിദ്ധീകരിച്ചു.

 അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റെടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി ആഗസ്റ്റ് 16 നകം നിർദ്ദിഷ്ട ഫീസ് അടയ്ക്കണം. ഓൺലൈനായും ഫീസ് അടയ്ക്കാം. ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടും. അലോട്ട്‌മെന്റ് ലഭിച്ചവർ  ഫീസ് അടച്ചശേഷം വെബ്‌സൈറ്റിൽ നിന്നും പ്രിന്റ് എടുത്ത അലോട്ട്‌മെന്റ് മെമ്മോയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സഹിതം ആഗസ്റ്റ് 20 നകം അതത് കോളേജുകളിൽ നേരിട്ട് ഹാജരായി പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363, 364, www.lbscentre.kerala.gov.in .

tRootC1469263">

Tags