പ്രധാന മന്ത്രിക്ക് ആയുരാരോഗ്യവും എൻ ഡി എ സർക്കാരിൻ്റ സ്ഥിരതയ്ക്കുമായി ബി.ജെ.പി സിറ്റി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പൂജയും വഴിപാടും

BJP City Area Committee conducts puja and offerings for the long life and health of the Prime Minister and the stability of the NDA government

കണ്ണൂർ : ഭാരതത്തിൽ ദീർഘകാലം പ്രധാനമന്ത്രിപദം അലങ്കരിച്ച നരേന്ദ്ര മോദിയ്ക്ക് ആയുരാരോഗ്യവും എൻ ഡി എ സർക്കാരിൻ്റ സ്ഥിരതയ്ക്കും വേണ്ടി ബി.ജെ.പി സിറ്റി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ   തയ്യിൽകുറുമ്പാ ഭഗവതി ക്ഷേത്രത്തിൽ ചുറ്റുവിളക്ക്, ഭാഗ്യസുക്തം , സായാഹ്ന പുജ . എന്നിവ സമർപ്പിച്ചു.

ബി.ജെ.പി ദേശീയ സമിതിയംഗം  പി.കെ വേലായുധൻ, ജില്ലാ സിക്രട്ടറിമാരായ. കൃഷ്ണ പ്രഭ, അനീഷ് കുമാർ, പട്ടികജാതി മോർച്ച ജില്ല പ്രസിഡണ്ട് ജിതിൻ വിനോദ്, ഒബീസി മോർച്ച ജില്ലാ സിക്രട്ടറിഅനിഷ് കുമാർ, പട്ടികജാതി മോർച്ച ജില്ലാ ജനറൽ സിക്രട്ടറി പി.പി ബിജു, ജിജേഷ് തയ്യിൽ,ദീപേഷ് ബിജേഷ് , രാജന്മ, ഗീത തുടങ്ങിയവർ സന്നിഹിതരായിരുന്നു

Tags