ബി.ഫാം പ്രവേശനം: രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ്

Allotment
Allotment

സംസ്ഥാനത്തെ സർക്കാർ ഫാർമസി കോളേജുകളിലും സ്വകാര്യ ഫാർമസി കോളേജുകളിലും 2025-26 വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്‌സിലേക്കുള്ള പ്രവേശനത്തിനായി രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു. സാധുവായ ഓപ്ഷനുകൾ ഉള്ളവരും രണ്ടാമത്തെ അല്ലോട്ട്‌മെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരും ഹോം പേജിൽ ലോഗിൻ ചെയ്ത്  Option Registration എന്ന മെനുവിൽ 'Confirm' ബട്ടൺ ക്ലിക്ക് ചെയ്യേണ്ടതാണ്. 

tRootC1469263">

Online Option Confirmation-നെ തുടർന്ന് അപേക്ഷകർക്ക് ഹയർ ഓപ്ഷൻ പുന:ക്രമീകരിക്കാവുന്നതും ആവശ്യമില്ലാത്തവ റദ്ദാക്കാവുന്നതുമാണ്. Online Option Confirmation നടത്തുന്നതിനും, ഹയർ ഓപ്ഷൻ പുന:ക്രമീകരിക്കുന്നതിനും, ആവശ്യമില്ലാത്തവ റദ്ദാക്കുന്നതിനും www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഡിസംബർ 19 രാവിലെ 10 മണിവരെ സൗകര്യമുണ്ടായിരിക്കും.

Tags