വേനല്‍ക്കാല ആരോഗ്യ സംരക്ഷണവുമായി ആയുര്‍വ്വേദ വകുപ്പ്

Heat

വയനാട് :  വേനല്‍ക്കാലത്തെ രോഗങ്ങള്‍ തടയുന്നതിന് ഭാരതീയ ചികിത്സാ വകുപ്പ് (ആയുര്‍വ്വേദം) കുടിവെള്ളം തിളപ്പിക്കുന്നതിനും വേനല്‍ക്കാല രോഗങ്ങളെ പ്രതിരോധിക്കാനുമുളള പ്രതിരോധ കഷായ ചൂര്‍ണ്ണം ഗവ. ആയുര്‍വ്വേദ സ്ഥാപനങ്ങളിലൂടെ വിതരണം ചെയ്യുന്നു. 

വെയിലത്ത് സേവനമനുഷ്ഠിക്കുന്ന പൊലീസ് സേനാംഗങ്ങള്‍, അഗ്‌നിശമന സേന, വനംവകുപ്പ് ജീവനക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, എസ്റ്റേറ്റ് തൊഴിലാളികള്‍ തുടങ്ങിയ എല്ലാ വിഭാഗം ജനങ്ങളും ഈ സേവനം പ്രയോജനപ്പെടുത്തി വേനല്‍ക്കാല പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് ഭാരതീയ ചികിത്സാ വകുപ്പ് (ആയുര്‍വ്വേദം) ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. പ്രീത അറിയിച്ചു.
 

Share this story